കേപ്ടൗണ്‍: ട്വന്റി 20 ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടവുമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെ ദീപ്തി ശര്‍മ തകര്‍ക്കാനാവാത്ത റെക്കോഡ് സ്ഥാപിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20യില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന റെക്കോഡാണ് ദീപ്തി ശര്‍മ സ്വന്തം പേരില്‍ കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്തതോടെയാണ് താരം ചരിത്രത്തിലിടം നേടിയത്.
യൂസ്വേന്ദ്ര ചാഹലിനും ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനുമൊന്നും നേടാനാവാത്ത റെക്കോഡാണ് ദീപ്തി സ്വന്തം പേരിലാക്കിയത്. വെറും 89 മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് വീഴ്ത്തിയത്. ചാഹലിന്റെ അക്കൗണ്ടില്‍ 91 വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറിന്റെ അക്കൗണ്ടില്‍ 90 വിക്കറ്റുകളുമാണുള്ളത്.
വനിതാ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ദീപ്തി ഒരു വിക്കറ്റെടുത്തിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ ദീപ്തിയെ 2.6 കോടി രൂപ മുടക്കി യു.പി വാരിയേഴ്‌സ് സ്വന്തമാക്കിയിരുന്നു. ലീഗിലെ ഏറ്റവും വിലയേറിയ നാലാമത്തെ താരമാണ് ദീപ്തി.
Content Highlights: deepti sharma become the first indian to take 100 wickets in t20 cricket
Published: 15 Feb 2023, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented