തിരുവനന്തപുരം: മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റേന്തും. കെ.സി.എൽ. മത്സരങ്ങൾ കാണുന്നതിനാണ് ഗെയ്ൽ തിരുവനന്തപുരത്തെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശ്ശൂർ ടൈറ്റൻസുമായുള്ള മത്സരത്തിനുമുൻപാണ് ആരാധകർക്കായി ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം. കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ സഹ ഉടമകൂടിയാണ് ക്രിസ് ഗെയ്ൽ.

To advertise here,