ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ദയനീയമായി അടിയറവെച്ചതിനു പിന്നാലെ ടീം ഇന്ത്യയെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍ രംഗത്ത്. വി.വി.എസ്. ലക്ഷ്മണ്‍, ബിഷന്‍ സിങ് ബേദി, ആകാശ് ചോപ്ര എന്നിവര്‍ ടീമിനെ രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.

To advertise here,

Bedi, Laxman, Chopra Pull up Team India After Series Whitewash

ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പരയും നേടിയ കിവീസ്  ടീമിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീം വിജയിക്കാനാവശ്യമായ അച്ചടക്കം കാണിച്ചില്ലെന്നും തീര്‍ത്തും നിരാശപ്പെടുത്തിയെന്നും ട്വീറ്റ് ചെയ്തു.

Bedi, Laxman, Chopra Pull up Team India After Series Whitewash

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിനെതിരേ കിവീസ് ഇത്തരത്തില്‍ ആധികാരിക ജയം നേടിയതെങ്ങിനെയെന്ന് ആരെങ്കിലും വിശദീകരിക്കണമെന്ന് ബിഷന്‍ സിങ് ബേദി പറഞ്ഞു. സമ്മര്‍ദങ്ങളില്ലാതെ കൃത്യമായ കണക്കുകൂട്ടലുകളോടെ കളിച്ച ന്യൂസീലന്‍ഡ് ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Bedi, Laxman, Chopra Pull up Team India After Series Whitewash

വിരാട് കോലിക്കു കീഴില്‍ വിദേശത്തെ മിക്ക ടെസ്റ്റുകളിലും ഇന്ത്യന്‍ ടീം മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡില്‍ ടീം വെറുതെ പങ്കെടുക്കുക മാത്രമാണ് ഉണ്ടായതെന്ന് ആകാശ് ചോപ്ര വിമര്‍ശിച്ചു. ബാറ്റിങ്ങിലെ പ്രശ്‌നങ്ങളും ന്യൂസീലന്‍ഡ് വാലറ്റത്തെ പുറത്താക്കാന്‍ സാധിക്കാതിരുന്നതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Bedi, Laxman, Chopra  Pull up Team India After Series Whitewash