ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് ആശയക്കുഴപ്പമുണ്ടായത്

2024-ലെ ദുലീപ് ട്രോഫിയിൽ സർഫറാസ് ഖാനും ഇളയസഹോദരൻ മുഷീർ ഖാനും പവലിയനിലേക്ക് മടങ്ങുന്നു | ഫോട്ടോ - പിടിഐ
ശ്രീനഗര്‍: രഞ്ജി ട്രോഫി സീസണില്‍ മുംബൈ - ജമ്മു കശ്മീര്‍ മത്സരത്തിനിടെ ബിസിസിഐക്ക് പിഴവ് സംഭവിച്ചു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് ആശയക്കുഴപ്പമുണ്ടായത്. ബിസിസിഐ വെബ്സൈറ്റിലെ ഔദ്യോഗിക സ്കോര്‍ കാര്‍ഡില്‍ മുംബൈ ഓപ്പണിങ് ബാറ്ററുടെ പേര് മാറി രേഖപ്പെടുത്തുകയായിരുന്നു. മുഷീര്‍ ഖാന് പകരം സഹോദരന് സര്‍ഫറാസ് ഖാന്റെ പേരാണ് തെറ്റായി രേഖപ്പെടുത്തിയത്.
ഫാസ്റ്റ്ബൗളര്‍ ഓഖിബ് നബിയുടെ പന്തില്‍ മുഷീര്‍ ഡക്കായി മടങ്ങി. എന്നാല്‍ സര്‍ഫറാസ് ഡക്കായി മടങ്ങിയെന്നാണ് സ്കോര്‍ബോര്‍ഡില്‍ കാണിച്ചത്. സര്‍ഫറാസ് സാധാരണമായി മിഡില്‍ ഓര്‍ഡര്‍ ബാറ്ററായതിനാലും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്ന പതിവില്ലാത്തതിനാലും ആരാധകരിലും ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീട് സര്‍ഫറാസിന്റെ ഇളയസഹോദരന് മുഷീര്‍ ഖാനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തതെന്നും മത്സരത്തിലെ മൂന്നാംപന്തില്‍ പുറത്തായെന്നും തിരുത്തി.
സര്‍ഫറാസിനെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ അയച്ച മുംബൈയുടെ തീരുമാനവും പൂജ്യത്തിന് പുറത്തായതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചോദ്യംചെയ്യപ്പെട്ടു. പിന്നീടാണ് തിരുത്തിയത്. അതേസമയം സര്‍ഫറാസ് മധ്യനിരയില്‍ പിന്നീട് ബാറ്റിങ്ങിനെത്തി. അഞ്ചാമതായെത്തിയ താരം ആറ് ബൗണ്ടറികളും ഒരു സിക്സും സഹിതം 48 പന്തില്‍ 42 റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ മുംബൈ 83 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്.
Content Highlights: BCCI Scrambles After Sarfaraz-Musheer Khan Batting Order Mix-Up
Published: 15 Oct 2025, 08:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented