ഇൻഡോർ: മധ്യപ്രദേശിനെ 56 റൺസിന് പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനൽ പ്രവേശനം നേടി ജമ്മു കശ്മീർ. ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചതിന് 67 വർഷങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീർ ചരിത്രനേട്ടം കുറിക്കുന്നത്. രണ്ട് ഇന്നിംഗ്‌സുകളിലും മധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ ആഖിബ് നബിയാണ് ജമ്മു കശ്മീരിന്റെ വിജയത്തിന്റെ പ്രധാന ശിൽപി.
12 വിക്കറ്റുകൾ വീഴ്ത്തി നബി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ രഞ്ജി ട്രോഫിയിൽ ടോപ് 5 വിക്കറ്റ് നേട്ടക്കാരിൽ ഇടം നേടിയ ഏക സീമർ ആണ് നബി, സീസണിൽ 46 വിക്കറ്റുകൾ നേടി.
നാലാംദിനത്തിൽ 87-ന് അഞ്ച് എന്ന നിലയിൽ തുടങ്ങിയ മധ്യപ്രദേശിന് ജയിക്കാൻ 204 റൺസായിരുന്നു വേണ്ടിയിരുന്നത്.എന്നാൽ മത്സരം തുടങ്ങി ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ വൈസ് ക്യാപ്റ്റൻ വെങ്കടേഷ് അയ്യരെ അവർക്ക് നഷ്ടമായി. ആര്യൻ പാണ്ഡെയും കുൽദീപ് സെന്നും അടങ്ങിയ അവസാന വിക്കറ്റ് ജോഡി 23 റൺസ് കൂട്ടിച്ചേർത്ത് ജമ്മു കശ്മീരിനെ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും, യുധ്വീർ സിംഗ് ആര്യൻ പാണ്ഡെയെ ക്ലീൻ ബൗൾഡ് ചെയ്ത് ജമ്മുകശ്മീരിന് വിജയമുറപ്പിച്ചു. ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നേടിയ ആഖിബ് നബി രണ്ടാം ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ 194 റൺസിന് പുറത്തായ ജമ്മു കശ്മീർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്. പക്ഷേ ആഖിബ് നബിയുടെ തകർപ്പൻ പ്രകടനത്തിൽ അവർക്ക് 42 റൺസിന്റെ നേരിയ ലീഡ് നേടാനായി. രണ്ടാം ഇന്നിങ്‌സിൽ ജമ്മുകശ്മീരിന് തുടക്കം പാളി. 75ന് അഞ്ച് എന്ന നിലയിൽനിന്ന് അബിദ് മുഷ്താഖിന്റെ (41)യും വൻശ്രാജ് ശർമ്മയുടെയും (54*) പ്രകടന മികവിൽ 248ൽ എത്തിക്കാനായി.
Content Highlights: Historic win for Jammu & Kashmir as they reach Ranji Trophy semi-finals for the first time
Published: 09 Feb 2026, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented