ദുബായ്: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ചിരിക്കുകയാണ് ഐസിസി. പകരക്കാരായി സ്‌കോട്‌ലൻഡ് ടി20 ലോകകപ്പിൽ കളിക്കുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന ഐസിസി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി ബിസിബി അറിയിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ ഗ്രൂപ്പ് സിയിൽ അവർക്ക് പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി, ജേഴ്സി ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ ഇത്തവണത്തെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്‌കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
എന്തുകൊണ്ടാണ് ഐസിസി യോഗത്തിൽ ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലൻഡിന് നറുക്കുവീണത്. മുൻ ഐസിസി ടൂർണമെന്റുകളിലെ ഭേദപ്പെട്ട പ്രകടനങ്ങളും ടി20 റാങ്കിങ്ങിലെ 14-ാം സ്ഥാനവുമാണ് സ്‌കോട്ട്ലൻഡിന് തുണയായത്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിന് തുല്യമായ പോയന്റുകൾ നേടിയെങ്കിലും നെറ്റ് റൺറേറ്റിന്റെ ടിസ്ഥാനത്തിൽ സ്‌കോട്ട്ലൻഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി സ്‌കോട്ട്ലൻഡ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിപ്പോയതോടെ അടുത്ത റൗണ്ടിലേക്ക് കടക്കാനായില്ല. 2021 ലോകകപ്പിലാകട്ടെ ബംഗ്ലാദേശിനെ ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 12-ലേക്ക് മുന്നേറുകയും ചെയ്തിരുന്നു. എന്നാൽ സൂപ്പർ 12-ൽ കരുത്തുറ്റ ടീമുകൾക്ക് മുന്നിലെത്തിയതോടെ മുന്നേറ്റം സാധ്യമായില്ല.
Content Highlights: Bangladesh withdraws from the T20 World Cup, ICC confirms Scotland as replacement. Find out why Scotland was chosen over other nations and their past performances.
Published: 24 Jan 2026, 09:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented