ധാക്ക: ടി20 പരമ്പരയ്ക്കായി പാകിസ്താനിലേക്ക് പോകുന്ന കാര്യത്തില്‍ വ്യക്തതവരുത്താതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്തയാഴ്ച രണ്ട് ടി20 മത്സരങ്ങള്‍ കളിക്കാനായി ബംഗ്ലാദേശ് ടീം യുഎഇ യിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതിനുശേഷം നടക്കുന്ന പാക് പര്യടനം സംബന്ധിച്ച് ബിസിബി ആശങ്കയിലാണ്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചനടത്തുന്നുണ്ടെന്നാണ് വിവരം. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് വെല്ലുവിളിയുയര്‍ത്തുന്ന ഘടകം. പാകിസ്താനിലെ സാഹചര്യം പരിഗണിച്ച് മാത്രമേ പര്യടനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നാണ് ബിസിബി അധികൃതര്‍ അറിയിക്കുന്നത്.
മേയ് 17,19 തീയതികളിലാണ് യുഎഇക്കെതിരേ ബംഗ്ലാദേശ് രണ്ട് ടി20 മത്സരങ്ങള്‍ കളിക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അതുകഴിഞ്ഞാണ് പാകിസ്താനുമായുള്ള പര്യടനം നിശ്ചയിച്ചിരിക്കുന്നത്. മെയ് 25 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് ഇത് നടക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായ പശ്ചാത്തലത്തില്‍ പാക് പര്യടനവുമായി ബംഗ്ലാദേശ് മുന്നോട്ടുപോകാനുള്ള സാധ്യതയുമുണ്ട്.
Content Highlights: bangladesh cricket board undecided tour pakistan
Published: 11 May 2025, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented