സിഡ്‌നി: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. 15 അംഗ പ്രാഥമിക സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. മിച്ചൽ മാർഷ് ടീമിനെ നയിക്കുമ്പോൾ പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ, കൂപ്പർ കൊണോലി എന്നിവർ ടീമിൽ തിരിച്ചെത്തി.

To advertise here,

സ്പിന്നർമാർക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള സ്‌ക്വാഡിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ആദം സാംപ, കൂപ്പർ കൊണോലി, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാത്യു കുനെമാൻ എന്നിങ്ങനെ സ്പിന്നർമാരുടെ ധാരാളിത്തമാണ് ടീമിൽ. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ടൂർണമെന്റെന്നതിനാൽ രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്.

സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡാണ് പേസ് നിരയുടെ കുന്തമുന. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവർ ടീമിലുണ്ട്. പ്രാഥമിക സ്‌ക്വാഡായതിനാൽ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.