
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വൻ ബാറ്റിങ് തകർച്ച. സ്‌കോർ ബോർഡിൽ ഒരു റൺ ചേർക്കുന്നതിനു മുന്നേതന്നെ സന്ദർശകർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആദ്യ മൂന്ന് ബാറ്റർമാരും പൂജ്യത്തിന് പുറത്തായതോടെ 0/3 എന്ന നിലയിലായി. ആദ്യ ഓവറിൽ മാത്യു ഷോർട്ടിനെ തസ്‌കിൻ അഹ്‌മദ് മടക്കിയപ്പോൾ തൊട്ടടുത്ത ഓവറിൽ കൂപ്പർ കൊനോലിയെ മുസ്താഫിസുർ റഹ്‌മാൻ പുറത്താക്കി. അതേ ഓവറിലെ അവസാന പന്തിൽ മാറ്റ് റെൻഷോയും പുറത്ത്.
ഏകദിനത്തിൽ 0/3 എന്ന നിലയിൽ ഓസ്‌ട്രേലിയ തകരുന്നത് ഇതാദ്യമായാണ്. ഏകദിന ചരിത്രത്തിൽ ഇത്തരത്തിൽ തകരുന്ന നാലാമത്തെ ടീമായും ഓസ്‌ട്രേലിയ മാറി. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴകാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.3 ഓവർ പിന്നിടുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്.
മുൻനിര തകർന്ന ഓസീസിനെ മാർനസ് ലബുഷഗ്നെയും (55 റൺസ്) സേവ്യർ ബാർട്‌ലെറ്റും (52) നേടിയ അർധ സെഞ്ചുറികളാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. നാലുപേർ പൂജ്യത്തിന് പുറത്തായതുൾപ്പെടെ അഞ്ചുപേർക്ക് രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ ജോഷ് ഇംഗ്ലിസ് 34 റൺസും കാമറോൺ ഗ്രീൻ 25 റൺസും നേടി. ബംഗ്ലാദേശിനായി തസ്‌കിൻ അഹ്‌മദും മുസ്താഫിസുർറഹ്‌മാനും മൂന്നുവീതം വിക്കറ്റുകൾ നേടി. തൻവീർ ഇസ്ലാമിന് രണ്ടുവിക്കറ്റ്.
Content Highlights: Australia recorded a historic 0/3 start in an ODI for the first time., Taskin Ahmed and Mustafizur Rahman dominated the Australian top order., The match is taking place in Dhaka with Josh Inglis leading Australia., Bangladesh aims to build momentum for the series win.
Published: 11 Jun 2026, 06:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented