ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ക്വാർട്ടർഫൈനൽ മുതലാണ് മത്സരിക്കുക. നിലവിൽ ഇരു വിഭാഗങ്ങളിലെയും സ്വർണമെഡൽ ജേതാക്കളാണ് ഇന്ത്യൻ ടീം.

To advertise here,

വനിത വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ജപ്പാനെതിരെയാണ്. ബംഗ്ലാദേശ് ചൈനയെയും ശ്രീലങ്ക മലേഷ്യയെയും പാകിസ്താൻ തായ്‌ലൻഡിനെയും നേരിടും. ജപ്പാനെ കീഴടക്കിയാൽ ബംഗ്ലാദേശോ ചൈനയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

പുരുഷ വിഭാഗത്തിൽ അഫ്ഗാനിസ്താൻ, ജപ്പാൻ, നേപ്പാൾ എന്നിവർ ഗ്രൂപ്പ് എയിലും ഹോങ് കോങ്, ചൈന, മലേഷ്യ, ഒമാൻ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉൾപ്പെട്ടത്.

വനിതാ വിഭാഗം മത്സരം സെപ്തംബർ പതിനേഴ് മുൽ 22 വരെയും പുരുഷന്മാരുടെ മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്‌ടോബർ ഒന്ന് വരെയും നടക്കും.

പുരുഷ ടീമിനെ ശ്രേയസ് അയ്യരും വനിതാടീമിനെ ഹർമൻപ്രീത് കൗറും നയിക്കും. തിലക് വർമയാണ് പുരുഷ ടീം വൈസ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയാണ് വനിതാ ടീം വൈസ് ക്യാപ്റ്റൻ. പതിനഞ്ചംഗ പുരുഷ ടീമിൽ വൈഭവ് സൂര്യവംശിയും ഇടം നേടിയിട്ടുണ്ട്.