
ചെന്നൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് ശേഷം യോര്‍ക്ക്ഷെയറിന് വേണ്ടിയാവും അശ്വിന് കൗണ്ടി കളിക്കുക. അവര്‍ക്കായി ചുരുങ്ങിയത് എട്ട് മത്സരത്തിലെങ്കിലും ഇന്ത്യന്‍ താരം പന്തെറിയും. മൂന്നാം തവണയാണ് 33-കാരന് കൗണ്ടി കളിക്കുന്നത്.
നേരത്തെ വോര്‍സെസ്റ്റര്‍ഷെയര്‍, നോട്ടിങാംഷെയര്‍ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റള്സിന്റെ താരമാണ് അശ്വിന്. സച്ചിന് തെണ്ടുല്‍ക്കര്‍, ചേതേശ്വര്‍ പുജാര എന്നിവരും മുമ്പ് യോര്‍ക്ക്ഷെയറിനായി കളിച്ചിട്ടുണ്ട്.
Content Highlights: Ashwin to Play for Yorkshire in 2020 County Season
Published: 17 Jan 2020, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented