
ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഇന്ത്യൻ താരം വിരാട് കോലിയും ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള തർക്കങ്ങൾ. ഐപിഎല്ലിൽ എതിർചേരിയിലുള്ളപ്പോൾ പലപ്പോഴും ഇരുവരം കൊമ്പുകോർത്തിട്ടുണ്ട്. 2013 ൽ ഇരുവരും രൂക്ഷമായ വാഗ്വാദത്തിലേർപ്പെട്ടത് അന്ന് വൻ ചർച്ചയായിരുന്നു. കോലി ബെംഗളൂരുവിന്റെയും ഗംഭീർ കൊൽക്കത്തയുടെയും നായകന്മാരായിരുന്ന ഘട്ടത്തിലായിരുന്നു സംഭവം. ഇപ്പോഴിതാ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അന്ന് അമ്പയറായിരുന്ന അനിൽ ചൗധരി. ആക്രമണോത്സുകതയോടെ കളിക്കുന്നതിനാൽ ഇങ്ങനെ സംഭവിക്കുമെന്ന് നേരത്തേ തോന്നിയിരുന്നതായും എന്നാൽ പരിധികൾ ലംഘരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
"വടക്കേ ഇന്ത്യയിലുള്ളവർ ആക്രമണോത്സുകതയോടെ കളിക്കുന്നതുകൊണ്ട് അങ്ങനെയൊന്ന് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാനും പ്രാദേശിക ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഞങ്ങളുടെ കളിക്കാർ എപ്പോഴും ഇങ്ങനെയാണ് കളിച്ചിട്ടുള്ളത്. അവർക്ക് അത്രയധികം ആക്രമണോത്സുകതയോടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരുടെ പ്രകടനം അത്ര മികച്ചതായിരിക്കില്ല. - അനിൽ ചൗധരി പറഞ്ഞു.
കളിക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ കളിക്ക് ആസ്വാദ്യതയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിനും ഒരു പരിധിയുണ്ടെന്നും അത് ലംഘിക്കരുതെന്നും അനിൽ ചൗധരി വ്യക്തമാക്കി. വിരാട് കോലിയെ ദീർഘകാലമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് യാതൊരുവിധ ദുരുദ്ദേശ്യവുമില്ല. ആക്രമണോത്സുകതയോടെ പെരുമാറുമെങ്കിലും നമ്മുടെ തീരുമാനങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം അതിനോട് യോജിപ്പ് പ്രകടിപ്പിക്കുമെന്നും മുൻ അമ്പയർ വ്യക്തമാക്കി.
2013 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ലക്ഷ്മിപതി ബാലാജി 35 റൺസിൽ കോലിയെ പുറത്താക്കിയിരുന്നു. ശേഷം പവലിയനിലേക്ക് മടങ്ങുന്നതിന് പകരം കോലി ബൗളറുടെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അതോടെ ഗംഭീർ ഇടപെടുകയും വൻ തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇരു ക്യാപ്റ്റൻമാരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ സഹതാരങ്ങളും അമ്പയർമാരും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
Content Highlights: Umpire Anil Chaudhary shares his perspective on the 2013 Kohli-Gambhir confrontation., Explanation of regional aggression in North Indian cricketers as a performance driver
Published: 04 Aug 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented