ന്യൂഡല്‍ഹി: വമ്പന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവെച്ച ചേതന്‍ ശര്‍മയ്ക്ക് പകരം പുതിയ ചീഫ് സെലക്ടറെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ. ചേതന്‍ ശര്‍മയ്ക്ക് പകരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ ശിവ് സുന്ദര്‍ ദാസിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പേരിലാണ് ചേതന്‍ ശര്‍മ ചീഫ് സെലക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയെത്തുടര്‍ന്ന് ചേതന്‍ ശര്‍മ ഉള്‍പ്പെടെയുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ ബി.സി.സി.ഐ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ വീണ്ടും അപേക്ഷിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ചെയര്‍മാനായി സ്ഥാനമേറ്റു.
ശിവ് സുന്ദര്‍ ദാസ് ഇന്ത്യയ്ക്ക് വേണ്ടി 23 ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും കളിച്ച താരമാണ്. ശിവ് സുന്ദര്‍ ചേതന്‍ ശര്‍മയുടെ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: After Chetan Sharma's Resignation, This Ex-India Opener May Become Interim BCCI Chief Selector
Published: 17 Feb 2023, 08:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented