ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാനുള്ള താത്പര്യം പരസ്യമാക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒയും ശതകോടീശ്വരനുമായ അദാർ പൂനവാല. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആർസിബിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 2 ബില്ല്യൺ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നത്. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എൽ, ടീമിനെ സ്വന്തമാക്കിയത്. എന്നാൽ കിങ്ഫിഷർ എയർലൈൻസിന്റെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ ഡിയാജിയോയുടെ കൈകളിലെത്തിക്കുകയായിരുന്നു.
അദാർ പൂനവാലയെ കൂടാതെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാർത്ത് ജിൻഡാൽ, അദാനി ഗ്രൂപ്പ് എന്നിവയും ആർസിബിയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. പൂനവാല കുടുംബം 2010-ൽ ഐപിഎൽ ടീമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല.
Content Highlights: Serum Institute CEO Adar Poonawalla confirms interest in buying Royal Challengers Bangalore (RCB). Other major business groups also in the race. Learn more!
Published: 22 Jan 2026, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented