ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. സസെക്സും ലെസ്റ്റഷെയറും തമ്മില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഡിവിഷന് മത്സരത്തിനിടെയായിരുന്നു സംഭവം.
ലെസ്റ്റഷെയറിന്റെ താരം ലൂയിസ് കിമ്പെറാണ് സസെക്സിനായി പന്തെറിഞ്ഞ റോബിന്‍സന്റെ ഓവറില്‍ അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്. റോബിന്‍സണിന്റെ ഓവറിലെ മൂന്ന് പന്തുകള്‍ നോ ബോളുകളായിരുന്നു.
കൗണ്ടി ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ബൗളര്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സാണിത്. 1989-90 സീസണില്‍ വെല്ലിങ്ടണ്‍ - കാന്റര്‍ബറി മത്സരത്തിനിടെ റോബര്‍ട്ട് വാന്‍സ് വഴങ്ങിയ 77 റണ്‍സാണ് ഒന്നാമത്. നേരത്തേ ലങ്കാഷെയര്‍ താരമായിരുന്ന ആന്‍ഡ്രു ഫ്ളിന്റോഫ് സറെയുടെ അലക്സ് ടുഡറിന്റെ ഓവറില്‍ 38 റണ്‍സടിച്ചിരുന്നു. 1998-ലായിരുന്നു ഇത്. ഒരാഴ്ച മുമ്പ് സറെയുടെ ഡാന്‍ ലോറന്‍സ്, ഷോയബ് ബഷീറിന്റെ ഓവറിലും 38 റണ്‍സ് നേടിയിരുന്നു.
Content Highlights: 6 6 4 6 4 6 4 6 1 england bowler ollie robinson hit for 43 in over
Published: 26 Jun 2024, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented