ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥയാണ് രാമായണമെന്നും, ആര്യന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളാണ് മഹാഭാരതമെന്നും ചരിത്രകാരന്മാര്‍ നിര്‍വചിച്ചിട്ടുണ്ട്. നിര്‍വചനം എന്തുതന്നെയായാലും വ്യാസന്‍ മഹാഭാരത്തില്‍ വരച്ചുകാട്ടിയത് മുഖ്യമായും പുരുഷാര്‍ത്ഥങ്ങല്‍ക്കുവേണ്ടി ജീവിച്ചാല്‍ ഉണ്ടാകുന്ന പരിണിത ഫലത്തെയാണ് തന്റെ നാലു മക്കളുടെ കഥ തന്നെ വ്യാസന്‍ അതിന് തിരഞ്ഞെടുക്കുന്നു. അതിനാല്‍ കൃഷ്ണദ്വൈപായനെന്ന പേരോടുകൂടിയ വ്യാസനെന്ന് പുകള്‍പെറ്റ സത്യവതി എന്ന മുക്കുവകന്യകയുടെ പുത്രന്റെ ആത്മകഥയാണ് മഹാഭാരതം. ഇത് മനുഷ്യജീവിതത്തിന്റെ ആധുനികമായ മനുഷ്യ ജീവിതത്തിന്റെയും പച്ചയായ ആവിഷ്‌കരണമാണെന്ന് നിസ്സംശയം പറയാം.

To advertise here,

സൃഷ്ടികര്‍ത്താവായ വിരിഞ്ചനില്‍ നിന്ന് ആഗമിച്ച് എന്ന് വിശ്വസിക്കപ്പെടുന്ന വേദങ്ങളെ ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെ  നാലായി തരംതിരിച്ച് ലോക സംസ്‌ക്കാരത്തിന് സംഭാവന ചെയ്തവനാണ് വ്യാസന്‍. പഞ്ചമ വേദം എന്ന് പുകള്‍പെറ്റ മഹാഭാരതത്തിനും പതിനെട്ട് പുരാണങ്ങള്‍ക്കും പതിനെട്ട് ഉപപുരാണങ്ങള്‍ക്കും കാരണഭൂതനായ വ്യക്തി എന്ന നിലയിലും വ്യാസന്റെ സ്ഥാനം വളരെ വലുതാണ്. വ്യാസഗിര്യാം, നിര്യാസം സാരം വിശ്വസ്യഭാരതം എന്നാണ് പണ്ഡിതമതം.

ലോക സംസ്‌ക്കാരത്തിന് ഇത്രയധികം സംഭാവനകള്‍ നല്‍കിയ മറ്റൊരു വ്യക്തിയില്ല. മഹാഭാരതം എന്ന ഇതിഹാസത്തിന് ജന്മം നല്‍കിയതിന് ശേഷം അതിന്റെ ആമുഖത്തില്‍ വ്യാസന്‍ എഴുതി വച്ച രണ്ടുവരികള്‍ ആ കൃതിയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
യദിഹാസ്തി തദന്യത്ര 
ഇത് ലോകത്ത് എല്ലായിടത്തുമുണ്ട്. ഇതിലില്ലാത്തത് മറ്റൊരിടത്തുമില്ല. ഒരു കൃതി ഇത്രയധികം അസന്നിഗ്ദമായി പ്രഖ്യാപിക്കുവാന്‍ വ്യാസനു മാത്രമേ കഴിയൂ. തന്റെ നാലു മക്കളായ ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരന്‍, ശ്രീശുകന്‍, എന്നവരുടെ ജീവിത കഥയിലൂടെയാണ് പുരുഷാര്‍ത്ഥങ്ങള്‍ക്കു വേണ്ടി ജീവിച്ചാലുള്ള അവസ്ഥാ വിശേഷത്തെ വ്യാസന്‍ വരച്ചു കാട്ടുന്നത്.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ത്ഥങ്ങള്‍. ധര്‍മ്മത്തിന് വേണ്ടി ജീവിച്ച വ്യക്തിയാണ് വിദുരര്‍. വ്യാസന് ശൂദ്രസ്ത്രീയിലാണ് വിദുരന്‍ ജനിച്ചത്. കുരുവംശത്തിന്റെ ഉന്നതിക്കായി നയതന്ത്രജ്ഞനായി വിദുരര്‍ നിലകൊണ്ടു. ധര്‍മ്മം എപ്പോഴൊക്കെ തകര്‍ച്ചയെ നേരിട്ടോ അപ്പോഴെല്ലാം ഉള്ളതു തുറന്നു പറയാന്‍ വിദുരര്‍ മടിച്ചില്ല. കുരുംവംശത്തിന്റെ പിതാമഹാനായ ഭീഷ്മര്‍ പോലും ധര്‍മ്മച്ചുതി കണ്ട് ഇതിവര്‍ത്തവൃത മൂഡനായി നിശ്ചലം ഇരുന്നപ്പോള്‍, അതേ വേദിയില്‍ ധര്‍മ്മ കാഹളം മുഴക്കാന്‍ വിദുരര്‍ക്ക് കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആത്മജ്ഞാനം മഹാഭാരതത്തിലൂടെ വ്യാസന്‍ പറയിപ്പിച്ചത് വിദൂരരെകൊണ്ടാണ്. ഇവിടെ ശുദ്രത്വം വിദുരര്‍ക്ക് തടസ്സമായിരുന്നില്ല. മഹാഭാരതത്തില്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു ശ്ലോകം രണ്ടു പ്രാവശ്യം ഉണ്ടായിയെന്നു വരാം. എന്നാല്‍ ഒരിക്കലും ഒരു ശ്ലോകം തന്നെ മൂന്നു പ്രാവശ്യം ഉണ്ടാകില്ല. എന്നാല്‍ മഹാഭാരതത്തില്‍ വ്യാസന്‍ വിദൂരരിലൂടെ ഒരു ശ്ലോകം മൂന്നു പ്രാവശ്#ം പറയിക്കുമ്പോള്‍ തന്നെ അതിന്റെ വൈശിഷ്ട്യം മനസ്സിലാക്കാം. മഹാഭാരതത്തില്‍ ദുര്യോധനന്‍ ജനിച്ചു വീഴുമ്പോള്‍ പ്രകൃതിയിലുണ്ടായ സംഭ്രമജനകമായ മാറ്റങ്ങള്‍ കണ്ട് ദീര്‍ഘദര്‍ശിയായ വിദുരര്‍ ദൃതരാഷ്ട്ര മഹാരാജാവിനോട് പറഞ്ഞു.

ത്യജേദേകം കുലസ്യാര്‍ത്ഥേ
ഗ്രാമസ്യര്‍ാത്ഥേ കുലം ത്യജേത്
ഗ്രാമം ജനപ്രദസ്യാര്‍ത്ഥേ
ആത്മാര്‍ത്ഥേ പ്രിഥിവീം ത്യജേത്

ദുര്യോധനന്‍ എന്ന വ്യക്തി ജീവിച്ചിരുന്നാല്‍ കുരുവംശം തന്നെ നശിക്കുമെന്ന് വിദുരര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ്.
കുലാര്‍ത്ഥമേകനെ വിടാം
കുലം ഗ്രാമാര്‍ത്ഥമായ് വിടാം
നാടിന്നായ് വിടാം ഗ്രാമം
ആത്മാര്‍ത്ഥം ഭൂമികൈവിടാം

എന്ന് പറഞ്ഞത്. ഒരു കുടുംബത്തെ രക്ഷിക്കാന്‍ ഒരാളെ ഇല്ലാതാക്കാം. ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കും. ഒറു രാജ്യത്തെ രക്ഷിക്കാന്‍ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കാം. എന്നാല്‍ ആത്മാവിനെ രക്ഷിക്കാന്‍ ഈ ഭൂമിയെ തന്നെ കൈവിടുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. മഹാഭാരതത്തില്‍ മുന്നു പ്രാവശ്യമാണ് പ്രസ്തുത ശ്ലോകം ആവര്‍ത്തിക്കപ്പെടുന്നത്. ആദ്യം ദുര്യോധനന്‍ ജനിച്ചു വീണപ്പോള്‍, രണ്ടാമത് ദുര്യോധനന്‍ മാതുലനായ സതുനിയുടെ സഹായത്താല്‍ രകള്ളച്ചൂതില്‍ പാണ്ഡവരെ പരാജയപ്പെടുത്തുന്നതു കണ്ടപ്പോള്‍, മൂന്നാമതായി കൗരവസഭയില്‍ ദൂതു പറയുവാനെത്തിയ ശ്രീകൃഷ്ണനെ ദുര്യോദനാധികള്‍ പിടിച്ചുകെട്ടാന്‍ ശ്രമിച്ചപ്പോള്‍, മൂന്നു പ്രാവശ്യം ദൃതരാഷ്ട്ര മഹാരാജാവിനോട് വിദുരര്‍ തന്റെ അഭിപ്രായം പ്രസ്തുത ലോകത്തിലൂടെ പ്രചരിപ്പിച്ചു.

വിദുരര്‍ അധര്‍മ്മത്തിനു നേരെ ധര്‍മമാര്‍ഗം ഓതിയ സന്ദര്‍ഭങ്ങളിലും ഭീഷ്മരും ദ്രോണരും അടക്കമുള്ള മഹാരഥന്മാര്‍ കൗരവസഭയില്‍ ഉണ്ടായിരുന്നു. മഹാഭാരത യുദ്ധത്തില്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി അര്‍ജുനന്‍ ഭീഷ്മരെ എയ്തു വീഴ്ത്തിയതിനുശേഷം ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ കാണാന്‍ ശ്രീകൃഷ്ണന്‍ എത്തുമ്പോള്‍, താന്‍ ശരശയ്യയില്‍, കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍ തറച്ച ദേഹവുമായി ഈ രീതിയില്‍ കിടക്കാനുള്ള കാരണം എന്ത് എന്ന് ഭീഷ്മര്‍ കൃഷ്ണനോട് ചോദിച്ചു.

ഭാരതീയ സംസ്‌ക്കാരം ലോകത്തെ പഠിപ്പിച്ച ഒരു വസ്തുതയാണ് ഭീഷ്മരുടെ ചോദ്യത്തില്‍ നിന്ന് വെളിവാകുന്നത്. കാരണമില്ലാതെ കാര്യം സംഭവിക്കുന്നില്ല. എന്ന തത്വം ഏതൊരു കാര്യവും ഉണ്ടാകാന്‍ അതിനു പിന്നില്‍ ഒരു കാരണവും ഉണ്ടാകണം. മന്ഥരയുടെ ഉപദേശം കേട്ട് കൈകേയി രാമനെ പതിനാല് വര്‍ഷം കാട്ടിലേക്ക് പറഞ്ഞയിച്ചില്ലായിരുന്നു എങ്കില്‍ രാവണനിഗ്രഹം നടക്കുമായിരുന്നില്ല. കാട്ടാളനായ രത്നാകരന്‍ വാല്‍മീകി മഹര്‍ഷിയായി മാറിയില്ലായിരുന്നുവെങ്കില്‍ രാമായണ കാവ്യം ലോകത്തിന് കിട്ടുമായിരുന്നില്ല. തപസിയായ പരാശരമഹര്‍ഷി സത്യവതിയെന്ന മുക്കുവ കന്യകയെ പരിണയിച്ചില്ലായിരുന്നുവെങ്കില്‍ വേദവ്യാസന്‍ ജനിക്കുമായിരുന്നില്ല. ഏതൊരു സംഭവത്തിന് പിന്നിലും ഒരു കാരണമുണ്ടെന്ന വിശ്വാസമാണ് ഭാരതീയ സംസ്‌ക്കാരം പകര്‍ന്നുനല്‍കുന്നത്.

ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കാനുള്ള കാരണം കൃഷ്ണന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. അങ്ങയുടെ മുമ്പില്‍ വെച്ച് പലപ്പോഴും ധര്‍മ്മത്തിന് ഭംശനം സംഭവിച്ചപ്പോള്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ അങ്ങ് തയ്യാറായില്ല. ദുര്യോധനന്‍ അരക്കില്ല ശ്രമിച്ചു. കള്ളച്ചൂത് കളിച്ച് പാണ്ഡവരെ പരാജയപ്പെടുത്തി, കൗരവസഭയില്‍ പാഞ്ചാലി വസ്ത്രാക്ഷേപം നടന്നു. അവിടെയെല്ലാം നിസ്സംഗത പാലിക്കുകയാണ് ഭീഷ്മര്‍ ചെയ്തത്. ഈ സിസ്സംഗത പാലിക്കലാണ് ഇപ്പോഴത്തെ ശരശയ്യയക്ക് കാരണം.

കൃഷ്ണന്റെ മറുപടി കേട്ട ഭീഷ്മര്‍ പറഞ്ഞത് അന്ന് ഞാന്‍ ദുര്യോധനനെ ഉപദേശിക്കാന്‍ ശ്രമിച്ചാലും അത് അവന്‍ ചെവികൊള്ളുമായിരുന്നില്ല. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഒരിക്കലും അനുസരിക്കുകയില്ലായിരുന്നു. എന്നാണ് അതിനും കൃഷ്ണന്‍ മറുപടി പറഞ്ഞു. അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യത്തെ കാര്യം തെറ്റു കണ്ടാല്‍ ഇത് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുകയാണ്, വിദൂരര്‍ ചെയ്തത് അതാണ്. ശരിയല്ല എന്ന് മനസ്സിലായപ്പോള്‍ മഹാരാജാവിനോട് കുലത്തെ രക്ഷിക്കാന്‍ ഒരാളെ ഇല്ലാതാക്കുന്നതില്‍ തെറ്റില്ല എന്ന നീതി ശാസ്ത്രമാണ് വിദൂരര്‍ ഓതിയത്. എന്നാല്‍ തെറ്റു കണ്ടിട്ടും ഇതികര്‍ത്തവ്യതാ മൂഢനായി ഇരിക്കുകയാണ് കുരുവംശത്തിന്റെ പിതാമഹനായ ഭീഷ്മര്‍ ചെയ്തത്. ഇവിടെ തെറ്റിനെ ചൂണ്ടികാട്ടാനുള്ള ധര്‍മ്മബോധം വ്യക്തിയില്‍ ഉണരേണ്ടതിന്റെ ആവശ്യകതയാണ് കൃഷ്ണന്‍ ഭീഷ്മരോട് പറഞ്ഞതിന്റെ പൊരുള്‍.