
ഡോ. എം. ലീലാവതി പുസ്തകത്തിന്റെ രചനയിൽ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
കൊച്ചി: പുലര്‍ച്ചെ നാലുമണി. ഡോ. എം. ലീലാവതിയുടെ വീട്ടിലെ എഴുത്തുമുറിയില്‍ വെട്ടമുണ്ട്. കുളികഴിഞ്ഞ്, പ്രാര്‍ഥനചൊല്ലി ആ നേരത്ത് ടീച്ചര്‍ അവിടെ ഹാജരാണ്. പുതിയ കടലാസെടുത്ത് എഴുത്ത് തുടരുമ്പോള്‍ അവര്‍ പറഞ്ഞു: ''എഴുത്താണ് എന്റെ ജീവന് നിലനിര്‍ത്തുന്ന ഔഷധം. എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശരീരത്തില്‍ ജീവന് ബാക്കിയുണ്ടെന്ന ബോധ്യം വരുന്നത്.''
പ്രായം 99-ലേക്ക് കടക്കുമ്പോഴും എഴുത്ത് തുടരുന്ന ഡോ. എം. ലീലാവതി പുതിയ പുസ്തകത്തിന്റെ രചനയിലാണ്. മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പുസ്തകത്തിന്റെ അവസാന അധ്യായം കഴിഞ്ഞദിവസം എഴുതിത്തീര്‍ത്തു. ''പുലര്‍ച്ചെ രണ്ടു മണിയാകുമ്പോഴേക്കും ഉറക്കം തീരും. പിന്നെ എഴുന്നേറ്റ് കുളിയും പ്രാര്‍ഥനയുമൊക്കെ കഴിഞ്ഞ് എഴുതാനിരിക്കും. പുലര്‍കാലത്ത് എഴുതുമ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ഫ്രഷ് ആയിരിക്കും. ഇതിപ്പോ ദിവസവും അഞ്ചോ ആറോ പേജൊക്കെയാണ് എഴുതാറുള്ളത്. പുതിയ പുസ്തകത്തിനായി രണ്ടുമാസം മുന്‍പ് തുടങ്ങിയ എഴുത്ത് ഇപ്പോള്‍ 265 പേജായി.'' -അവര്‍ പറഞ്ഞു.
''മഹാഭാരതത്തെക്കുറിച്ച് കുട്ടികൃഷ്ണമാരാരെപ്പോലെ എത്രയോ മഹാന്മാര് എഴുതിയിട്ടുണ്ട്. മഹാഭാരതത്തെ എന്റേതായ രീതിയില്‍ നോക്കിക്കാണാനാണ് പുതിയ കൃതിയില്‍ ശ്രമിച്ചിട്ടുള്ളത്. കുരുക്ഷേത്രയുദ്ധം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, അതിന് ശ്രമിക്കാതെ പലരും മൗനമായത് എന്തിനായിരുന്നെന്ന ചോദ്യം ഈ എഴുത്ത് ഉയര്‍ത്തുന്നുണ്ട്'' -പുതിയ രചനയെക്കുറിച്ച് എം. ലീലാവതി പറഞ്ഞു.
''എനിക്ക് ഇപ്പോഴത്തെ കുന്ത്രാണ്ടങ്ങളിലൊന്നും എഴുതാന്‍ അറിയില്ലല്ലോ. കടലാസും പേനയും കറുത്ത മഷിയുമാണ് എനിക്ക് പ്രിയം. കറുത്ത മഷിയില്‍ എഴുതിയാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. പിന്നെ എഴുതാന്‍ ഇവിടെ ഇഷ്ടം പോലെ കടലാസുമുണ്ടല്ലോ. കടലാസ് എനിക്ക് പ്രിയപ്പെട്ടതാണ്. എന്നെ മൂടിയിട്ട് ദഹിപ്പിച്ചാലും തീരാത്തത്ര കടലാസ് ഇവിടെയുണ്ടല്ലോ.'
Content Highlights: 'Writing is the medicine that sustains my life': Literary critic Dr. M. Leelavathy continues writing at 99, completing the final chapter of her new book on the Mahabharata.
Published: 08 Nov 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented