തെക്കു കിഴക്കൻ ഏഷ്യയിലെ മംഗോളിയയുടെ ആയോധന കലാചരി ത്രത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ് ധീരരായ സാമുറായ് യോദ്ധാക്കൾ. അവരുടെ ആയോധന പരിശീലങ്ങളുടെ ഭാഗമായി അവർ ആർജ്ജിച്ചെ ടുത്ത ഒരു ധ്യാന സങ്കേതമാണ് Chua Ka (ചുവാകാ). (അതിന്റെ ആധു നിക ചിട്ടപ്പെടുത്തലുകൾ നടത്തിയത് ഓസ്കാർ ഇച്ചാവോ എന്ന ഒരാളാണത്രേ). 'Ka' എന്നത് അസ്തിത്വത്തെ ചൂഴ്ന്നുനില്ക്കുന്ന പ്രപഞ്ചോർജ്ജത്തെയാണ് സൂചിപ്പിക്കുന്നത് - ഭാരതത്തിൽ നാം 'പ്രാണ' എന്ന് വിളിക്കുന്ന അതേ ഊർജ്ജം. 'Chua' എന്നാൽ ആത്മാവ്. ഒരുമിച്ച് ചേർന്നാൽ Chua Ka എന്നതിന് പ്രപഞ്ചത്തിന്റെ ജീവോർജ്ജത്തോട് ആത്മാവിനെ സമരസപ്പെടുത്തുക എന്നർത്ഥം .

To advertise here,

ഈ സങ്കേതം രൂപപ്പെട്ടത് ഏകദേശം 1500 വർഷങ്ങൾക്കു മുൻപാണ്. ആ രംഗത്തെ അതികായന്മാർ നിരീക്ഷിച്ചത്, ഏറ്റവും ധീരന്മാരായ യോദ്ധാക്കൾക്കു പോലും രണഭൂമിയിലേക്കിറങ്ങും മുൻപ് ഭയം അനുഭപ്പെടുന്നുണ്ട് എന്നാണ്. ഓരോ യുദ്ധവും ശരിക്കും മരണവുമായുള്ള മുഖാ മുഖം തന്നെയാണ്. തങ്ങളുടെ ഭയത്തെ പ്രകടി പ്പിക്കുന്നതിനു പകരം അവർ അതിനെ അടിച്ചമർത്തുകയാണ് ചെയ്തു പോന്നത്. പതുക്കെപ്പതുക്കെ പ്രകടിപ്പിക്കപ്പെടാത്ത ഭയം ശരീരത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങി. അത് ശരീരത്തിന്റെ ശക്തിയേയും ഓജസിനേയും ചോർത്തിക്കളയുകയും ചെയ്തു .

ശരീരം വികാരങ്ങളെ സ്വരൂപിച്ചു വെക്കുന്നത് അതിന്റെ വിവിധങ്ങളാ യ ഭാഗങ്ങളിലാണെന്ന് അവർ കണ്ടെത്തി. ഏതൊരു തരം ഭയവും അതിന്റേതായ അടയാളം അവശേഷിപ്പിക്കുന്നുണ്ട്. ആത്മവിശ്വാ സത്തിന്റെ നേരിയ ഒരു കുറവ് പാദത്തിൽ ഒരു സമ്മർദ്ദമായി പ്രത്യക്ഷപ്പെടുന്നു. ശിക്ഷയെക്കുറിച്ചുള്ള ഭയം കൈമുട്ടുകൾക്ക് ചുറ്റിലും ഉരുണ്ടു കൂടുന്നു. പ്രതീക്ഷയില്ലായ്ക ചുമലുകളിൽ ഭാരം കൂട്ടുന്നു . ജീവിതം അപ്പാടെത്തന്നെ എടുത്താൽ പൊങ്ങാത്ത ഒരു ഭാരമായി കരുതുന്നവരുടെ നട്ടെല്ലിന്റെ മുകൾഭാഗം, കഴുത്തിന് താഴെ , മിക്കപ്പോ ഴും ഉറച്ചു പോയതു പോലെ കാണപ്പെടുന്നു.

Chua Ka വാസ്തവത്തിൽ,സ്വയം മസ്സാജ് ചെയ്യുന്നതിന്റെ ധ്യാനാത്മകമായ ഒരു രീതിയാണ് – നിങ്ങളുടെ ശരീരത്തെ നിങ്ങൾത്തന്നെ സ്നേഹത്തോടെ, ബോധപൂർവ്വം സ്പർശിക്കുന്ന ഒരു രീതി. സാമുറായ് പരിശീലനത്തിന്റെ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമായിരുന്നു അത്.ധ്യാന ഗുരുക്കന്മാരുടെ മേൽനോട്ടത്തിൽ അവരുടെ ആശ്രമങ്ങളിൽ അവരിത് നിത്യവും പരിശീലിച്ചു പോന്നു .

നമ്മിൽ വന്നു പോകുന്ന ഓരോ ഭയവും ശരീരത്തിൽ ഒരോർമ്മയായി അവശേഷിക്കുന്നുണ്ടെന്ന് ഈ ഗുരുക്കന്മാർ കണ്ടെത്തിയിരുന്നു . നമുക്ക് ഇതിനെ ദേഹസ്മൃതി (body memory) എന്ന് വിളിക്കാം. നമ്മുടെ ബോധമനസ് വേദന നിറഞ്ഞ അനുഭവങ്ങളെ മറന്നു കളഞ്ഞേക്കാം; ശരീരം പക്ഷേ അത് ഓർമ്മിച്ചു വെക്കുന്നു . ഏതൊരു ആഘാതവും, ഏതൊരു ഭയവും അതിന്റെ സൂക്ഷ്മമായ ഒരു അടയാളം ശരീരത്തിനകത്ത്  എവിടെയോ ഒളിപ്പിച്ചു വെക്കുന്നുണ്ട്.

Chua Ka-ൽ ഓരോ ശരീരഭാഗത്തേയും പരിപൂർണ്ണ അവബോധത്തോടെ മൃദുവായി പ്രഹരിക്കുന്നു. ഓരോ സ്നേഹസ്പർശവും ആ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഊർജ്ജത്തെ മോചിപ്പിക്കുന്നു . ഊർജ്ജം വീണ്ടും ഒഴു കാൻ തുടങ്ങുമ്പോൾ, വർഷങ്ങളായി നിശബ്ദമായി പിടിച്ചു വെച്ചിരുന്ന ഭയത്തെ ശരീരം പതുക്കെപ്പതുക്കെ വിട്ടുകളയുന്നു.

Chua Ka യിലെ അടിസ്ഥാന ധാരണയെന്തെന്നാൽ, നമ്മെ ചൂഴ്ന്നുനിൽക്കുന്ന പ്രപഞ്ചോർജ്ജവുമായുള്ള സ്പർശം നഷ്ടമാവുമ്പോഴാണ് നമ്മിൽ ഭയം ജനിക്കുന്നത്. അതു കൊണ്ടു തന്നെ Chua Ka പരിശീലനം തുടങ്ങുന്നത് ശ്വാസത്തിൽ നിന്നാണ്. ഒരുവൻ അയാളുടെ ശ്വാസത്തെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കും, അയാളുടെ സഹജമായ ശ്വാസഗതിയിലെത്തും വരെ. നമ്മുടെ അവബോധം കൂടുതൽ ആഴത്തെ പ്രാപിക്കുന്നതോടെ സൂക്ഷ്മമായ ഒരു അനുഭൂതിയുണ്ടാവുന്നു, ജീവൻ ശരീരത്തിനകത്ത്മാത്രമല്ല, നമുക്കു ചുറ്റിലും ഒഴുകിക്കൊണ്ടേയിരിക്കുകയാണെന്ന്. പ്രപഞ്ചോർജ്ജവുമായു ള്ള ബന്ധം സ്ഥാപിക്കപ്പെട്ടതായി തോന്നിയാൽ, അയാൾ അയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൃദുവായി പ്രഹരിക്കാൻ തുടങ്ങും.

ഇത് കേവലം ഒരു സന്ദേശത്തേക്കാൾ അതീതമായ ഒന്നാണ്. ഇത് ശരീരത്തെ പരിപൂർണ്ണമായും സ്വീകരിക്കുന്ന ഒരു പ്രവൃത്തിയാണ്.

ശരീരത്തിനറിയാവുന്ന ഏറ്റവും പുരാതനമായ ഭാഷ സ്പർശമാണ്. വാ ക്കുകൾ പഠിക്കുന്നതിനു എത്രയോ മുൻപേ നാം സ്പർശത്തെ മനസ്സിലാ ക്കിയിരുന്നു ! ജീവിതത്തിന്റെ നീണ്ട യാത്രയിൽ എവിടെയോ വെച്ച് നമുക്ക് നിശബ്ദമായ ഈ ഭാഷ കൈമോശം വന്നു .

Chua Kaയുടെ ഏറ്റവും വലിയ ഒരു സവിശേഷത, അത് വേദനയേക്കാളും സന്തോഷത്തിലാണ് ഊന്നിയിരിക്കുന്നത് എന്നതാണ്. സന്തോഷം തോന്നുന്നത്രയേ പ്രഹരിക്കാവൂ. സുഖകരമല്ലാതാവുകയോ വേദനിക്കു കയോ ചെയ്യുന്ന ആ നിമിഷം തന്നെ നിർത്തിയേക്കണം.

വേദന ശരീരത്തെ സങ്കോചിപ്പിച്ചു കളയും. അതേ സമയം സന്തോഷമാകട്ടെ ശരീരത്തിനു വിശ്രാന്തിയേകും, അതിനെ കൂടുതൽ വിടർത്തും. ശരീരത്തോളം സഹജമായി സന്തോഷത്തെ കാംക്ഷിക്കുന്ന മറ്റൊന്നുമില്ല. സ്നേഹപൂർവ്വമുള്ള, ആഹ്ളാദകരമായ സ്പർശം ലഭിക്കുന്നതെവിടേയോ അവിടെയത് വിടർന്നു പരിലസിക്കും; സൂര്യനു ദിച്ചു വരുമ്പോൾ ഒരു പുഷ്പം അതിന്റെ ഇതളുകൾ  വിടർത്തുന്നതെങ്ങനെയോ അങ്ങനെ, സാവധാനം.

ശരീരത്തെ കർക്കശമായോ വേദനാജനകമായോ മസാജ് ചെയ്യുകയെ ന്നാൽ, ഒരു തരത്തിൽ അത് തന്നോടു തന്നെയുള്ള അക്രമമാണ്. Chua Ka നമ്മെ പഠിപ്പിക്കുന്നത് സന്തോഷത്തിനും വേദനക്കുമിടയിൽ അതി സൂക്ഷ്മമായ സംതുലനം പാലിക്കാനാണ്. വിശ്രാന്തി ദുരിതമായിത്തീരുന്ന ആ ക്രോസിങ് പോയിന്റ് ഒരിക്കലും കടന്നു പോയേക്കരുത്.

ഓഷോ പറയുന്നു, ഭയമെന്നത് സ്നേഹത്തിന്റെ അഭാവം മാത്രമാണെ ന്ന്. ഭയം ശരീരത്തെ സങ്കോചിപ്പിക്കുന്നു. സ്നേഹമാകട്ടെ അതിനെ വി കസിപ്പിക്കുന്നു, വിടർത്തുന്നു. 

നാം നമ്മെത്തന്നെ സ്നേഹവബോധത്തോടെ മസാജ് ചെയ്യുമ്പോൾ, നമ്മുടെ ശരീരം പതുക്കെപ്പതുക്കെ സ്നേ ഹത്താൽ പൂരിതമായിത്തീരുന്നു . അത് മൃദുവായിത്തീരുന്നു, വിശ്രാന്തിയെ പ്രാപിക്കുന്നു, അത് വിടർന്നു വികസിക്കാൻ തുടങ്ങുന്നു . അതോടെ ഭയം മൂലം അതിനകത്ത്  മരവിച്ചു കിടന്നിരുന്ന ഊർജ്ജവും മുഴുവനും വീണ്ടും ഒഴുകാൻ തുടങ്ങുന്നു. ഓഷോ ഓർമ്മപ്പെടുത്തുന്നു, നാം ഭയത്തിൽ നിന്നും മുക്തരാവുക അതിനെതിരെ പടപൊരുതിക്കൊണ്ടല്ല; അതിനെ സ്വീകരിച്ചു കൊണ്ടാണ്. സ്വീകാരമെന്നത് ശരീരത്തിന്റെ തലത്തിൽ എളുപ്പമാണ്, മനസ്സിനേക്കാളേറെ. നിങ്ങൾ നിങ്ങളുടെ ത്തന്നെ ശരീരത്തിലെ സമ്മർദ്ദമേറിയ (tensed) ഭാഗത്തെ സ്നേഹത്തോടെ സ്പർശിക്കുമ്പോൾ, നിശബ്ദമായി 'YES' പറയുകയാണ് നിങ്ങൾ- ശരീരത്തോട് മാത്രമല്ല, അതിനകത്ത് കുടുങ്ങിക്കിടക്കുന്ന ഭയത്തോടും. നിസ്സാരമായ ഈ സ്വീകാരം ഒരു രൂപാന്തരീകരണത്തിന്റെ തുടക്കമാവുകയാണ്.

നമ്മുടെ ശീലത്തിന്റെ ഭാഗമായി നാം ഒഴിവാക്കാൻ ശ്രമിച്ചു കൊ ണ്ടിരിക്കുന്ന ഒന്നാണ് ഭയം. നാം അതിനെ നോക്കാൻ വിസമ്മതിക്കുന്നു. അതു കൊണ്ടു തന്നെ അത് നമ്മുടെ ഉപബോധമനസ്സിലേക്ക് കടന്നു കൂടി, മനസ്സിലും ശരീരത്തിലുമായി അഭയം പ്രാപിക്കുന്നു .

അത് ഒരു ഉള്ളി തൊലി പൊളിക്കുന്നതു പോലെയാണ്. ഒരു തൊലി അടരുന്നത് അതിനടിയിൽ മറ്റൊരു തൊലിയെ കാണിക്കാനാണ്. ഭയത്തിനും ഇതു പോലെ നിരവധി അടരുകളുണ്ട്. പുറം പാളികൾ അടർന്നു പോകുമ്പോൾ, അതിനിടയിൽ ആഴത്തിലുള്ളവ പൊന്തി വരുന്നു.

ശരീരം അവബോധത്തോടെ സ്നേഹപൂർവ്വം സ്പർശിക്കപ്പെടുമ്പോൾ, സ്വീ കാരവും മൈൻഡ്ഫുൽനെസും ഒരുമിച്ചു ചേർന്ന് ആന്തരികമായ ഒരു സവിശേഷ രാസവിദ്യക്ക് കളമൊരുങ്ങുന്നു.നിങ്ങളുടെ ധ്യാനം തുടങ്ങുന്നതിനു മുൻപ്, ശരീരത്തെ കേൾക്കാൻ കുറച്ചു നിമിഷങ്ങൾ നീക്കിവെക്കുക. ഇന്ന് എന്താണ് നിങ്ങളുടെ കാലുകൾക്കു പറയാനു ള്ളത്? അവ നിങ്ങളുടെ പരിചരണവും ശ്രദ്ധയും ആഗ്രഹിക്കുന്നുണ്ടോ ? നിങ്ങളുടെ ചുമലുകൾ അല്പം ദയ ആഗ്രഹിക്കുന്നുണ്ടോ ?

കുളി കഴിഞ്ഞതിനു ശേഷം ഒരല്പനേരം വെറുതെയിരിക്കുക. നിങ്ങളു ടെ ശ്വാസം സാവധാനം,താളാത്മകമായിത്തീരട്ടെ. അതിനു ശേഷം സാവധാനം നിങ്ങളുടെ കാലുകളെ, കൈകളെ അല്ലെങ്കിൽ ശരീരത്തിന്റെ ഏതു ഭാഗമാണോ ശ്രദ്ധ ആവശ്യപ്പെടുന്നത് ആ ഭാഗത്തെ മസാജ് ചെയ്യുക. വളരെ സ്നേഹത്തോടെയായിരിക്കണം ഈ മസാജ്. ഏതെങ്കിലും ഒരു ടെക്നിക് എന്നപോലെയാകരുത്. അത് നിങ്ങൾ നിങ്ങളോടു തന്നെയുള്ള പ്രിയപ്പെട്ട ഒരു കണ്ടുമുട്ടൽ എന്ന വിധമായിരിക്കണം. ഒരു പക്ഷേ, ഇതുവരേക്കും നിങ്ങൾ അറിഞ്ഞിട്ടില്ലാത്തവിധം,ധ്യാനത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത് നിങ്ങൾക്ക് അറിയാനാകും.

ഒരു പക്ഷേ , Chua Kaയുടെ ഏറ്റവും വലിയ സമ്മാനം, അത് നമ്മെ മനസ്സിൽ നിന്നും പുറത്തു കടത്തി ശരീരത്തിലേക്ക് തിരികെയെത്തിക്കു ന്നു വെന്നതാണ്. താളാത്മകമായ ശ്വാസഗതി,പുറമെ നിന്നുള്ള സ്നേ ഹസ്പർശം, ആ സ്പർശമനുഭവിക്കുന്ന ശരീരചർമ്മം,ഈ മൂന്നും ചേർന്ന്

ആന്തരികമായ ഒരു രാസമാറ്റത്തിന് സന്ദർഭമൊരുക്കുന്നു. മനസ്സ് ബഹളം കൊണ്ടും നാട്യങ്ങളെക്കൊണ്ടും അവസാനമില്ലാത്ത ചിന്തകളെ ക്കൊണ്ടും തിങ്ങിനിറഞ്ഞിരിക്കുകയാണ്. അതേ സമയം ശരീരമാകട്ടെ , നിഷ്ക്കളങ്കമായിത്തന്നെ നി ലകൊള്ളുന്നു . അത് അതിന്റെ തന്നെ സഹജമായ താളത്തിൽ കഴിഞ്ഞുപോകുന്നു. ശരീരത്തിലേക്ക് തിരികെയെത്തുകയെന്നാൽ ലാളിത്യത്തിലേക്ക് തിരിച്ചു വരിക എന്നാണ്. ആ ലാളിത്യത്തിലാണ് ധ്യാനത്തിന്റെ സ്വാഭാവികമായ പുഷ്പിക്കൽ സംഭവിക്കുന്നത്.

 

_________________________________