
ആളുകൾ പൊതുവേ പറയാറുണ്ട്, ഈ ലോകം ചുറ്റപ്പെട്ടു കിടക്കുന്നതാണെന്ന്- അതായത് സർവ്വതും പരസ്പരം ബന്ധിതമാണെന്ന്. എന്തെങ്കിലും എവിടെയെങ്കിലും സംഭവിക്കുന്നതെല്ലാം മറ്റേതെങ്കിലും വിധത്തിൽ നിങ്ങളിലേക്കുതന്നെ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേരാറുണ്ട്. ഇത് വെറും ഒരു ആത്മീയ സങ്കൽപ്പമൊന്നുമല്ല; ക്വാന്റം മെക്കാനിക്സ് പോലും ഇപ്പോൾ അസ്തിത്വത്തിലെ ആന്തരിക ബന്ധങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. സൂക്ഷ്മ കണികാ തലത്തിൽ, ഈർജ്ജകണങ്ങൾ നിരന്തരമായി ചലിക്കുകയും പരസ്പരം ഇടപെടുകയും ചെയ്യുന്നുണ്ട്. ഈർജ്ജമെന്നത് എല്ലായ്പ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നതാണ് - സൂര്യനിൽ നിന്നും സസ്യജാലങ്ങളിലേക്കും, സസ്യങ്ങളിൽ നിന്നും ഭക്ഷ്യവസ്ത്ക്കളിലേക്കും, അവയിൽ നിന്നും ജീവികളിലേക്കും.
ഇതേ സതൃത്തെ സൂഫികൾ കഥകളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്
ഒരിക്കൽ, ഒരു കള്ളൻ മോഷ്ടിക്കാനായി ഒരു കൊട്ടാരത്തിനകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു, ഒരു ജനലിനകത്തുകൂടി. പെട്ടെന്ന് ജനവാതിലിന്റെ ഫ്രെയിം പൊട്ടിവീണു. അയാൾ താഴേക്ക് വീണ് കാലൊടിഞ്ഞു. കള്ളൻ കൊട്ടാരത്തിന്റെ ഉടമസ്ഥനെതിരെ കേസ് കൊടുത്ത് കോടതിയിലെത്തിച്ചു.
ഉടമസ്ഥൻ പറഞ്ഞു, 'എന്നെ എന്തിനു കുറ്റപ്പെടുത്തണം? ജനൽ ഫ്രെയിം നേരെചൊവ്വേ പണിയാഞ്ഞ ആശാരിയ്ക്കെതിരെയാണ് കേസ് കൊടുക്കേണ്ടത്.'
കോടതി ആശാരിയെ വിളിപ്പിച്ചു. അയാൾ പറഞ്ഞു,' അത് എന്റെ കുഴപ്പമല്ലായിരുന്നു. ജനവാതിൽ പിടിപ്പിച്ച കല്പണിക്കാരന്റെ കുഴപ്പമാണ്."
കോടതി കല്പണിക്കാരനെ വിളിപ്പിച്ചു. അയാൾ പറഞ്ഞു, "എന്റെ പണിയെപ്പറ്റി പറയുകയാണെങ്കിൽ, ഞാൻ വളരെ കൃതൃതയോടെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അന്നേരം അപ്പുറത്തെ വഴിയിലൂടെ പോവുകയായിരുന്ന സുന്ദരിയായ ഒരു സ്ത്രീ ജോലിയിൽനിന്നും എന്റെ ശ്രദ്ധ തെറ്റിക്കുകയാണുണ്ടായത്.'
കോടതി ആ സ്ത്രീയെ വിളിപ്പിച്ചു
അവർ പറഞ്ഞു,” സാധാരണയായി എല്ലാവരും എന്നെ കാര്യമായി ശ്രദ്ധിക്കാറുണ്ട്. എന്നാൽ അന്നേ ദിവസം, വളരെ സവിശേഷമായ ഒരു ശിരോവസ്ത്രമാണ് ധരിച്ചിരുന്നത്. അത് മഴവിൽ നിറത്തിലുള്ള ഒരു ശിരോവസ്ത്രമായിരുന്നു, ആരായാലും നോക്കിപ്പോകും. ഒരുപക്ഷേ, അതിന്റെ ഉത്തരവാദിത്തം അത് ചായം മുക്കിയ ആളുടേതാകണം.'
ആ ചായം മുക്കിയ ആളെ കണ്ടെത്താനായി അടുത്ത ശ്രമം
അതാരായിരുന്നു? കാലൊടിഞ്ഞ ഈ കള്ളനല്ലാതെ മറ്റാരുമായിരുന്നില്ല അയാൾ!
ജീവിതം ഏകമായിട്ടുള്ള ഒന്നാണ്, സാർവികവും സമഗ്രവുമായത്. സർവ്വവും ആന്തരികമായി പരസ്പരം ബന്ധമുള്ളതാണ്.
ഒറ്റനോട്ടത്തിൽ, ഈ കഥ ഒരു അസംബന്ധ കഥയാണ്. യാതൊരു യുക്തിയുമില്ലാത്ത ഒന്ന്. അതേസമയം, അതിന്റെ അടിത്തട്ടിലെ അർഥം അധികാരികതയുള്ളതുമാണ്. ഈ കഥ യഥാർത്ഥ മത ഗ്രന്ഥങ്ങളുമായോ തത്വചിന്തകളുമായോ സമരസപ്പെട്ടു പോകുന്നതായിരിക്കില്ല. എന്നാൽ, നിത്യജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കുംവിധം സത്യത്തോട് അതിശയകരമായ തലത്തിൽ അടുത്ത് നില്ക്കുന്നതാണ്, യാതൊന്നുംതന്നെ പരിപൂർണ്ണമായി ഒറ്റപ്പെട്ടു നിൽക്കുന്നില്ല.
ഏതെങ്കിലും ഒരാൾ ഒരു മോഷണം നടത്തുകയാണെങ്കിൽ, ഏതോ ഒരു പുണ്യാത്മാവെങ്കിലും, നമുക്ക് നേരിട്ട് കാണാൻ കഴിയാത്ത വിധം, അതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം. ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു യുദ്ധം സംഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങളും അതുമായി ഏതെങ്കിലും വിധത്തിൽ ബന്ധം സ്ഥാപിക്കുന്നുണ്ടാകാം- ഒരുപക്ഷേ, ആ സ്ഥലത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കില്ല എന്നിരിക്കിലും. ജീവിതമെന്നത്, കാരണങ്ങളുടേയും ബന്ധങ്ങളുടേയും പ്രത്യാഘാതങ്ങളുടേയും ഒരു വലിയ ജാലികയാണ്. നാം കുറച്ചുകൂടി ആഴത്തിൽ സംഗതികളെ നോക്കിക്കാണേണ്ടിയിരിക്കുന്നു- ആദ്യം നമുക്കകത്തേക്കുതന്നെ, പിന്നെ മറ്റുള്ളവരുടെ ജീവിതത്തിലേക്കും.
ഈ അസ്തിത്വത്തിൽ, സംഭവങ്ങൾ വേറെവേറെയായി കാണപ്പെടാം. എന്നാൽ, അവ ഒരിക്കലും പൂർണ്ണമായും വേർപ്പെട്ടല്ല വന്നുപോകുന്നത്. ചില തിരമാലകൾ മനുഷ്യരായി പ്രത്യക്ഷപ്പെടുന്നു, മറ്റു ചിലവ വൃക്ഷങ്ങളായും ശിലകളായും വായുവായും വെള്ളവുമായും പ്രത്യക്ഷപ്പെടുന്നു. രൂപഭാവങ്ങൾ വ്യത്യസ്തങ്ങളാണ്, എന്നാൽ അവയെല്ലാം തന്നെ ഒരേ സമുദ്രത്തിന്റെ ചലനങ്ങളാണ്. ഒരു തിരമാല കാണപ്പെടുന്നത് സമുദ്രത്തിൽനിന്നു വേറിട്ട് നില്ക്കുന്നതായാകാം. എന്നാൽ, അത് അതേ സമുദ്രംതന്നെ താൽകാലികമായി വേറെ വേറെ രൂപം മാറുന്നതല്ലാതെ മറ്റൊന്നുംതന്നെയല്ല.
ദ്രവ്യവും ഈർജ്ജവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന ഒരു സവിശേഷ സൂത്രവാകും മുന്നോട്ടു വെച്ചുകൊണ്ടാണ് ഐൻസ്റ്റീൻ, പ്രപഞ്ചത്തിലെ പരസ്പര ബന്ധത്തെപ്പറ്റിയുള്ള തന്റെ മിന്നൊളിയെ പ്രകടിപ്പിച്ചത്. ദ്രവ്യവും ഊർജ്ജവും പരസ്പരം രൂപം മാറാവുന്നതാണ്. ആധുനിക ഭാതികശാസ്ത്രം തെളിയിച്ചുകൊണ്ടേയിരിക്കുന്നു, ഘനരൂപത്തിലുള്ള, വേറെ വേറെയായി കാണുന്ന ഈ ലോകം, വാസ്തവത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളും രൂപമാറ്റങ്ങളുമാണെന്ന്.
ഒരുപക്ഷേ പണ്ടത്തെ ആ ചൊല്ല് അർത്ഥമാക്കുന്നത് ഇതുതന്നെയാകണം - World is round
നിങ്ങൾ പ്രവർത്തിക്കുന്നതൊന്നും നിങ്ങളിൽ ഒടുങ്ങുന്നില്ല. അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, മറ്റ് ജീവിതങ്ങളെ സ്പർശിക്കുന്നു, പിന്നീട് നിങ്ങൾ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലാത്ത വിധത്തിൽ അത് നിങ്ങളിലേക്ക് തന്നെ തിരിച്ചുവരുന്നു.
ജീവിതം പലതായി കാണപ്പെടുന്നുണ്ടാകാം, ഏറ്റവും അടിത്തട്ടിൽ, അത് പക്ഷേ ഒന്നാണ്.
Content Highlights: Everything in the universe is fundamentally interconnected, backed by both quantum physics and philosophical wisdom., A classic Sufi parable illustrates how seemingly unrelated actions and events are actually linked in a profound causal chain., Human lives, nature, and the cosmos are all expressions of the same underlying energy, much like waves on a single ocean.
Published: 17 Oct 2026, 02:13 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented