മലപ്പുറം ജില്ലക്കാരിയാണ് ആയിഷ സെമീഹ. എൻജിനിയറിങ് ബിരുദധാരി. കല്യാണവും പ്രസവവും കുട്ടികളെ നോക്കലുമൊക്കെയായി സമീഹയ്ക്ക് ഒരു ജോലിക്ക് ശ്രമിക്കാനായില്ല. എന്നാൽ, മക്കൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ സെമീഹ കോഡിങ് പഠിപ്പിക്കാനായി സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങി. ഇതിന്റെകൂടെ കൃഷിയും തുന്നലും പാചകവും മറ്റുതാത്പര്യങ്ങളും. സാങ്കേതികതയുടെ സഹായത്തോടെ സ്ത്രീ സ്വാശ്രയയാവുന്നതിന്റെ സുന്ദരൻ കാഴ്ച!
എങ്ങനെയും ജോലി
ഇന്ന് സ്വന്തംമുറിയിലിരുന്ന് ഏതുരാജ്യത്തെ കമ്പനിക്കുവേണ്ടിയും ജോലിയെടുക്കാം. ഇന്ന് ഒരു സ്ഥാപനത്തിനുവേണ്ടിയാണെങ്കിൽ നാളെ മറ്റൊന്നിനുവേണ്ടി. ഒരു ദിവസം കണ്ടൻറ് റൈറ്റർ, അടുത്തനാൾ വീഡിയോ ജോക്കി, അതിനടുത്തത് എൻജിനിയർ... ഏതുറോളും ഏറ്റെടുക്കാം.
ഏകാന്തത ഔട്ട്
പഞ്ചാരയടിക്കാൻ ഡേറ്റിങ് സൈറ്റുകൾ, സംസാരിക്കാൻ വീട്ടിലാരുമില്ലെങ്കിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരംതരുന്ന അലക്സ എന്ന ഇന്റർനെറ്റ്ബന്ധിത സ്പീക്കർ, വായന താത്‌പര്യമുള്ളവർക്ക് ഓൺലൈൻ ബുക്ക് ഷോപ്പിങ് സൈറ്റുകൾ
ആരോഗ്യം ഇൻ
ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് ഓൺലൈൻവഴി കിട്ടും വൈദ്യ സഹായം. കൗൺസലിങ്ങും ഗ്രൂപ്പ് തെറാപ്പിയുമടക്കം ഗൂഗിൾ മീറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ നടത്താം. ധ്യാനം, വ്യായാമം തുടങ്ങിയവ ഉചിതമായി നിർദേശിക്കാൻ ആപ്പുകളുണ്ട്. വ്യായാമസമയത്ത് നടന്ന ദൂരവും ഹൃദയമിടിപ്പിന്റെ എണ്ണവും പറഞ്ഞുതരാൻ പണ്ടേയുണ്ട് സ്മാർട്ട് വാച്ച്
വിരുന്നുവന്ന വേലക്കാർ
വീട് അടിച്ചുതുടയ്ക്കുന്ന റോബോട്ടുകൾ കേരളത്തിലും കുഞ്ഞിക്കാൽ വെച്ചുകഴിഞ്ഞു. വലിപ്പത്തിൽ ഒരു ചേനയുടെ അത്രയേ വരൂ. വീടിെന്റയോ ഓഫീസിന്റെയോ മുറികൾ ഒരിക്കൽ ഫീഡ്ചെയ്തുവെച്ചാൽ പിന്നെ സ്ഥിരമായി ഈ കുഞ്ഞൻ പണിയെടുത്തോളും. മൊബൈൽ വഴിയോ കൈകൊണ്ടോ ഇതിനെ നിയന്ത്രിക്കാം.
ബ്രോക്കർ ഇൻ ഇൻറർനെറ്റ്
ഈ നാട്ടിൽ ഇപ്പോഴും പുരുഷന്മാരാണ് േബ്രാക്കർമാർ. പക്ഷേ, സ്ത്രീകൾക്കുമാവാം ഈ പണി. വസ്തു ഇടപാടുകളിൽ ഇടനിലക്കാരാകാൻ ഇൻർനെറ്റിന്റെ സഹായം കിട്ടും. വിദേശരാജ്യങ്ങളിൽ മലയാളിസ്ത്രീകൾ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്.
ഡി.ഐ.വൈ.
പ്ലംബറോ ഇലക്ട്രീഷ്യനോ വന്നില്ലെങ്കിലും പൈപ്പ് പണിമുടക്കില്ല, ലൈറ്റ് കത്താതിരിക്കില്ല. ഉപയോഗിക്കുന്ന വസ്തുക്കൾ കേടുവന്നാൽ സ്വയം ശരിയാക്കാൻ യൂട്യൂബിനെ ആശ്രയിക്കാം. മെക്കാനിക്കുകളെ വീട്ടിലേക്കയയ്ക്കുന്ന ആപ്പുകളുണ്ട്. വീടുവെക്കുന്നതോ ഇന്റീരിയർ ഡിസൈനിങ്ങടക്കം ചെയ്യുകയോ വേണമെങ്കിൽ അതും ബ്രൗസ് ചെയ്ത് പഠിക്കാം. ബ്യൂട്ടിപാർലറിൽപ്പോയി മുടി ഏതുസ്റ്റൈലിൽ വെട്ടണമെന്നത് സ്വന്തം ചിത്രത്തിൽ നോക്കി എഡിറ്റ്ചെയ്ത് ബോധ്യംവരുത്താം. കാലം മാറി. ഇത് ഡി.ഐ.വൈ. (ഡു.ഇറ്റ്.യുവേഴ്സസെൽഫ്) കാലം.
Content Highlights: DigitAll women's day 2023
Published: 08 Mar 2023, 08:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented