പണം സമാഹരിക്കാനായാണ് മെറിലന്ഡ് മൃഗശാല ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടുവന്നത്

ഇത്തവണത്തെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഓഫറുമായി ഒരു മൃഗശാല. നിങ്ങളുടെ മുൻ കാമുകന്റെ അല്ലെങ്കിൽ മുൻ കാമുകിയുടെ (എക്‌സ്) പേര് മൃഗങ്ങളുടെ വിസർജ്യത്തിന് നൽകാമെന്നതാണ് മൃഗശാലയുടെ വാഗ്ദാനം. യുഎസ്സിലെ ബാൾട്ടിമോറിലുള്ള മെറിലൻഡ് മൃഗശാലയാണ് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്.
പണം സമാഹരിക്കാനായാണ് മെറിലൻഡ് മൃഗശാല ഇത്തരമൊരു ഉദ്യമവുമായി കഴിഞ്ഞമാസം മുന്നോട്ടുവന്നത്. ഡോളേഴ്‌സ് ഫോർ ഡങ് എന്നാണ് ഈ പരിപാടിയുടെ പേര്. വെറും അഞ്ച് ഡോളർ നൽകിയാൽ മൃഗത്തിന്റെ വിസർജ്യത്തിന് മൃഗശാല നിങ്ങളുടെ എക്‌സിന്റെ പേര് നൽകുകയും ഇതിന്റെ പിഡിഎഫ് രൂപത്തിലുള്ള സർട്ടിഫിക്കറ്റ് അയച്ചുതരികയും ചെയ്യും. മെറിലൻഡ് മൃഗശാലയിലേയും ലോകത്തെ മറ്റ് ഇടങ്ങളിലേയും ആവാസവ്യവസ്ഥകളെ സംരക്ഷിക്കാനായാണ് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുക. ആയിരത്തിലേറെ മൃഗങ്ങളാണ് മെറിലൻഡ് മൃഗശാലയിലുള്ളത്. വലിയ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.
'ഈ വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ ഹൃദയവേദനയെ തമാശയാക്കി മാറ്റാനുള്ള മികച്ച മാർഗമാണ് ഡോളേഴ്‌സ് ഫോർ ഡങ്. വെറും അഞ്ച് ഡോളറിന് മൃഗത്തിന്റെ വിസർജ്യത്തിന് നിങ്ങളുടെ എക്‌സിന്റെ പേര് നൽകാൻ കഴിയും. മൃഗങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം അസംബന്ധം സംസാരിക്കാനുമുള്ള മികച്ച വഴിയാണ് ഇത്.' -മെറിലൻഡ് മൃഗശാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇത് രണ്ടാം തവണയാണ് മെറിലൻഡ് മൃഗശാല ഡോളേഴ്‌സ് ഫോർ ഡങ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പ് നടത്തിയ ഡോളേഴ്‌സ് ഫോർ ഡങ് വഴി പതിനായിരം ഡോളറോളം സമാഹരിക്കാൻ മൃഗശാലയ്ക്ക് കഴിഞ്ഞു. ഇത്തവണ ഇതിനകം ലോകത്തെ 30-ലേറെ രാജ്യങ്ങളിൽ നിന്ന് ആളുകൾ പണം തന്നു എന്ന് മൃഗശാലാ അധികൃതർ പറഞ്ഞു.
Content Highlights: Maryland Zoo’s 'Dollars for Dung' campaign lets people name animal waste after their ex for $5. This viral Valentine’s initiative has reached 30 countries, raising funds to protect endangered species and support global ecosystems.
Published: 13 Feb 2026, 10:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented