രാവണനെ കാണാനെത്തിയ അനുജൻ വിഭീഷണൻ ശ്രീരാമനെക്കുറിച്ചറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുന്നു:
പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മഹാവിഷ്ണുവാണ് ശ്രീരാമൻ. അദ്ദേഹത്തോടെതിരിടാൻ ആർക്കും സാധ്യമല്ല. ദുഷ്ടന്മാരെ ഇല്ലായ്മ ചെയ്യാൻ വരാഹം മുതൽ സ്വീകരിച്ച അവതാരങ്ങളെയും ബാല്യം മുതൽ ശ്രീരാമൻ നിർവഹിച്ച സാഹസികകൃത്യങ്ങളും ഓർമിപ്പിച്ച വിഭീഷണൻ, ഹനുമാൻ സീതാദേവിയെ കണ്ടു തിരിച്ചുപോകുമ്പോൾ വരുത്തിയ നാശനഷ്ടങ്ങളും ശ്രദ്ധയിൽപ്പെടുത്തി.
അതുപോലുള്ള ലക്ഷങ്ങളാണ് സമുദ്രതീരത്ത്.
സീതാദേവിയെ തിരിച്ചുനൽകി നഗരവും സൈന്യവും പ്രാണനും വംശവും രക്ഷിക്കുക.
വിഭീഷണന്റെ ഉപദേശം രാവണനെ കുപിതനാക്കി.
ബന്ധുക്കളെന്ന ഭാവത്തിൽ പെരുമാറുന്ന ശത്രുക്കളെ വധിക്കേണ്ടതാണ്. ചന്ദ്രഹാസത്തിനിരയാകാതെ ശ്രീരാമന്റെ സമീപത്തു ചെല്ലുക എന്ന് ആക്രോശിച്ചു.
പിതൃതുല്യനായ ജ്യേഷ്ഠനെ അനുജൻ നമസ്കരിച്ചു.
മരണമടുത്തവന് ഔഷധം ഗുണം ചെയ്യില്ല. വിധിയെ തടുക്കാൻ ആരാലും സാധ്യമല്ല. രാവണന്റെ വാളിനാൽ മരിക്കുംമുമ്പ് ശ്രീരാമനെ ശരണം പ്രാപിക്കാം.
വിഭീഷണൻ തന്റെ നാലു മന്ത്രിമാരോടൊത്ത് സമുദ്രതീരത്ത് ആകാശത്തിലെത്തി. തനിക്ക് ആശ്രയം നൽകാൻ പ്രാർഥനയോടെ അപേക്ഷിച്ചു. രാവണസഹോദരൻ വിഭീഷണന് ആശ്രയം നൽകുന്നതിൽ സുഗ്രീവനും മറ്റു വാനരനായകർക്കും എതിരഭിപ്രായമുണ്ടായിട്ടും ഹനുമാന്റെ അഭിപ്രായം മാനിച്ചും ആശ്രയിച്ചവരെ സ്വീകരിക്കേണ്ടതാണെന്ന ആദർശം ഓർമിപ്പിച്ചും വിഭീഷണനെ രാമൻ സ്വീകരിച്ചു.
ഇണക്കിളിയെ കൊന്ന വേടന് തീ നൽകി അതിൽ താനും സ്വയം ആഹാരമായ ആൺപക്ഷിയുടെ കഥ കേൾപ്പിച്ച ശ്രീരാമൻ മനുഷ്യർ അതിലും ഉന്നതരാകേണ്ടവരാകണമെന്ന് ഓർമിപ്പിച്ചു.
ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈശ്വരനെ അറിഞ്ഞ് പ്രാർഥിച്ച വിഭീഷണൻ നിർമലമായ ജ്ഞാനവും ഭക്തിയും നൽകാനാണ് ആവശ്യപ്പെട്ടത്.
സൂര്യചന്ദ്രന്മാരും ഭൂമിയും ആകാശവും രാമകഥയും ഉള്ളിടത്തോളം ലങ്കാധിപനായി വിഭീഷണനുണ്ടാകും എന്ന് അനുഗ്രഹിച്ച് ശ്രീരാമൻ ലക്ഷ്മണനോട് അഭിഷേകം നടത്താൻ നിർദേശിച്ചു.
Content Highlights: ramayanam story
Published: 13 Aug 2022, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented