
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ സംസ്ഥാനങ്ങള്‍ക്കുനേരെ പാകിസ്താന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജമ്മു കശ്മീര്‍, രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നേരെയായിരുന്നു വെള്ളിയാഴ്ച ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. മൂന്നിടങ്ങളില്‍ ജനവാസമേഖലയില്‍ ഡ്രോണുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഫിറോസ്പുരില്‍ ഡ്രോണ്‍ പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആക്രമങ്ങളെ ഇന്ത്യ പ്രതിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടയിടങ്ങളില്‍ വലിയ സ്ഫോടനശബ്ദങ്ങള് കേട്ടതായും വിവരമുണ്ട്.
Content Highlights: PM Modi convened an urgent meeting after Pakistan launched drone and missile attacks
Published: 09 May 2025, 11:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented