ചേരുവകള്‍
- ഇഞ്ചി (ചെറുതായി അരിഞ്ഞത്)-200 ഗ്രാം
- വെളുത്തുള്ളി നുറുക്കിയത്-പത്തല്ലി
- പച്ചമുളക് അരിഞ്ഞത്-50 ഗ്രാം
- മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
- വാളന്‍പുളിവെള്ളം-250 മില്ലി
- വറ്റല്‍മുളക്-നാലെണ്ണം
- ശര്‍ക്കരപ്പാനി-50 മില്ലി
- ഉണക്കമുന്തിരി-150 ഗ്രാം
- ഉലുവ-കാല് ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- പുഴുങ്ങലരി-50 ഗ്രാം
- വെളിച്ചെണ്ണ-100 മില്ലി
- എള്ള്-രണ്ട് ടേബിള്‍സ്പൂണ്‍
- കറിവേപ്പില-രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് ചെറുതായി വഴറ്റുക. പുളിവെള്ളവും ഉപ്പും ശര്‍ക്കരപ്പാനിയും ചേര്‍ത്ത് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ഉണക്കമുന്തിരി ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ തീകുറയ്ക്കുക. എന്നിട്ട് ജീരകം, അരി, ഉലുവ എന്നിവ വറുത്തുപൊടിച്ചത് ചേര്‍ത്ത് നന്നായി തിളപ്പിച്ചശേഷം ഇറക്കിവെക്കാം. വെളിച്ചെണ്ണയില്‍ എള്ള്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.
Content Highlights: onam 2022, onam sadhya, recipe, unakka munthiri puli inji
Published: 18 Aug 2024, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented