ഓണത്തിന് വ്യത്യസ്തരുചിയിൽ കിിടിൽ പായം ഉണ്ടാക്കാം.

To advertise here,

ചേരുവകൾ

കരിക്ക് - 2 (ഒരുകരിക്കിന്റെ മാംസളമായ ഭാഗം മിക്സിയിൽ അരച്ച് എടുക്കുക. മറ്റേതു കഷ്ണങ്ങൾ ആക്കി നുറുക്കുക )

ശർക്കര - വലുത് ഒന്ന്

ചൗവരി - കാൽ കപ്പ്

നെയ്യ് - രണ്ടര ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ് - 10 എണ്ണം

ഉണക്കമുന്തിരി - 10 എണ്ണം

തേങ്ങാപ്പാൽ - രണ്ട് കപ്പ്

എലക്കാപ്പൊടി - ഒരു ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം

ശർക്കര വെള്ളം ചേർത്ത് ഉരുക്കി തണുക്കുമ്പോൾ അരിച്ച് എടുത്തു മാറ്റിവയ്ക്കുക. ചൗവരി വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് കരിക്ക് അരച്ചതും കഷ്ണങ്ങളും ചേർത്ത് ഏകദേശം അഞ്ചുമിനിറ്റോളം വഴറ്റുക.

 

ഇതിൽ ശർക്കരപ്പാനി ചേർത്ത് കരിക്കുമായി നല്ലതുപോലെ യോജിപ്പിച്ചശേഷം വേവിച്ചു വെച്ചിരിക്കുന്ന ചൗവരികൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കുക.

 

ഈ കൂട്ട് തിളക്കുമ്പോൾ ബാക്കി ഉള്ള തേങ്ങാപ്പാലും ചേർത്ത് ചെറുതീയിൽ അഞ്ചുമിനിറ്റുനേരം ചൂടാക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേർക്കുക. അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തു ചേർക്കുക. കരിക്ക് ചൗവരി പായസം തയ്യാർ.