സദ്യയിൽ തൊടുകറിയായി ബീറ്റ്‌റൂട്ട് പച്ചടി മസ്റ്റാണ്. എളുപ്പത്തിൽ തയ്യാറാക്കാം

To advertise here,

ചേരുവകൾ

 

1. ബീറ്റ്‌റൂട്ട് വലുപ്പത്തിലുള്ളത് - ഒരെണ്ണം

2. തൈര് - 1 കപ്പ്

3. തേങ്ങാ പീര - കാൽ കപ്പ്

4. ഇഞ്ചി - ഒരു ചെറിയ കഷ്ണം

5. കടുക് - 1 ടീസ്പൂൺ

6. പച്ചമുളക് - 1 എണ്ണം

7. ഉപ്പ് - പാകത്തിന്

8. എണ്ണ - കടുക് വറുക്കാൻ ആവശ്യത്തിന്

9. കടുക് വറുത്തിടാൻ - കറിവേപ്പില ഒരു തണ്ടു, ഒരു ചുവന്നുള്ളി, വറ്റൽ മുളക് ഒരെണ്ണം, കടുക്,

 

തയ്യാറാക്കുന്ന വിധം :

 

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്ത് കുറച്ചു ഉപ്പു ചേർത്ത് വേവിക്കുക

തേങ്ങാ പീര ഇഞ്ചിയും കടുകും പച്ചമുളകും ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പ് ബീറ്ററൂട്ടിൽ ചേർത്ത് ഒന്ന് രണ്ടു മിനിട്ടു കഴിഞ്ഞു അടുപ്പിൽ നിന്ന് വാങ്ങുക.

ഇതിലേക്ക് തൈര് ചേർത്ത് നല്ലതു പോലെ ഇളക്കുക. പാകത്തിന് ഉപ്പു ചേർക്കാം. അടുത്തതായി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു താളിക്കാനുള്ള ചേരുവകൾ ചേർത്ത് നല്ലതു പോലെ വഴറ്റിയ ശേഷം അത് പച്ചടിയിലേക്കു ചേർക്കുക.സ്വാദിഷ്ടമായ പച്ചടി തയ്യാർ