സ്ഥിരമായുള്ള പായസങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു പായസം തയ്യാറാക്കി ഇത്തവണ ഓണസദ്യയിലെ സ്റ്റാര്‍ ആയാലോ?  തക്കാളികൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന പായസത്തിന്റെ കൂട്ടിതാ.

To advertise here,

തയ്യാറാക്കാന്‍ ആവശ്യമായ

  • തക്കാളി- 250 ഗ്രാം
  • പഞ്ചസാര- 250 ഗ്രാം
  • തേങ്ങാപ്പാല്‍- 300 ഗ്രാം
  • നെയ്യ്- 4 ടേബിള്‍സ്പൂണ്‍
  • ഏലയ്ക്ക- 1 ടേബിള്‍സ്പൂണ്‍        

തയ്യാറാക്കുന്ന വിധം

തക്കാളിയുടെ തൊലിയും വിത്തുകളും കളഞ്ഞ് അരിഞ്ഞെടുക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ചേര്‍ത്ത് തക്കാളി ചെറുതീയില്‍ വേവിക്കണം. തക്കാളി വെന്ത് മൃദുവാകുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാപ്പാലും നെയ്യും ഇതിലേക്ക് ചേര്‍ക്കാം. ശേഷം ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി തീയില്‍ നിന്നും മാറ്റിവെയ്ക്കാം.