ഈന്തപ്പഴം കൊണ്ട് അച്ചാറുകള്‍ പലരും പരീക്ഷിക്കാറുണ്ട് എന്നാലിത്തവണ ഈന്തപ്പഴം കൊണ്ടൊരു പച്ചടി തയ്യാറാക്കി ഓണസദ്യ വെറൈറ്റിയാക്കാം

To advertise here,

ചേരുവകള്‍

  • ഡേറ്റ്‌സ്  :  200 ഗ്രാം
  • തൈര്  :  അരക്കപ്പ്
  • തേങ്ങ  :   നാല് ടേബിള്‍ സ്പൂണ്‍
  • കടുക്  :  ഒരു ടീസ്പൂണ്‍
  • ജീരകം  :  ഒരു ടീസ്പൂണ്‍
  • പച്ചമുളക്  : രണ്ട്
  • മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
  • ഉപ്പ്  :  പാകത്തിന്
  • വെള്ളം :  ആവശ്യത്തിന്
  • വെളിച്ചെണ്ണ  :  രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക് :  രണ്ട് വീതം, താളിക്കാന്‍

 

തയ്യാറാക്കുന്ന വിധം

ഡേറ്റ്‌സ് കുരുനീക്കി കഷണങ്ങളാക്കണം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് ഡേറ്റ്‌സ് വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം.