വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ക്യാരറ്റ് കൊണ്ടുള്ള വിഭവങ്ങളില്‍ ഒന്നാണ് കാരറ്റ് കിച്ചടി.

To advertise here,

തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

1. കാരറ്റ് - 2 എണ്ണം വലുത് (പീൽ ചെയ്ത് ഗ്രേറ്റ് ചെയ്തത്)
2. പച്ചമുളക് - 5 എണ്ണം (വട്ടത്തിൽ അരിഞ്ഞത് )
3. തേങ്ങ - അര മുറി ചിരകിയത്
4. തൈര് - അര കപ്പ് (പുളിയുള്ളത് )
5. കടുക് - ഒന്നര ടീസ്പൂൺ 
6. വെളിച്ചെണ്ണ - ഒരു tablespoon 
7. വറ്റൽ മുളക് - 3 എണ്ണം 
8. ജീരകം - കാൽ ടീസ്പൂൺ 
9. കറിവേപ്പില - രണ്ടു തണ്ട് 

തയ്യാറാക്കുന്ന വിധം

തേങ്ങയും ജീരകവും ഒട്ടും തരി ഇല്ലാതെ നന്നായി അരച്ചെടുക്കണം. ഈ കൂട്ടിലേക്ക് ഒരു ടീസ്പൂൺ കടുകും കൂടി ചേർത്ത് കടുക് ചതഞ്ഞു വരുന്നത് വരെ അരക്കുക. ഒരു പാൻ അടുപ്പത്തു വച്ചു ചൂടാകുമ്പോൾ എണ്ണയൊഴിച്ചു അതിലേക്ക് ബാക്കിയുള്ള കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കണം. അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റ്, പച്ചമുളക് എന്നിവ ചേർത്ത് ഒരു സെക്കന്റ്‌ വഴറ്റുക. ക്യാരറ്റിന്റെ നിറം ഒട്ടും നഷ്ടപ്പെടാതെ നോക്കണം. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത് അൽപ്പനേരം ഇളക്കുക കൂട്ടിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന തൈര് ചേർത്ത് വാങ്ങാം.