
ചേരുവകള്‍
- പാല് - 2 ലിറ്റര്‍
- ഉണക്കലരി - 125 ഗ്രാം
- പഞ്ചസാര - 400 ഗ്രാം
- ഏലയ്ക്ക പൊടി - അര ടീസ്പൂണ്‍
- നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - ആവശ്യത്തിന്
- വെള്ളം - അര ലിറ്റര്‍
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ചൂടായി വരുമ്പോള്‍ വെള്ളം ഒഴിക്കണം. വെള്ളം തിളക്കുമ്പോള്‍ പാല് ഒഴിച്ച് തിളയ്ക്കുന്ന വരെ തുടരെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോള്‍ അരി കഴുകി ഇടണം. അരി മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം. അരി വെന്ത് കുറുകി വരുമ്പോള്‍ തീയണക്കാം. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് പത്ത് മിനിറ്റ് തുടരെ ഇളക്കണം. (പാട ചൂടാതിരിക്കാനാണ്) അല്പം നെയ്യില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തിടാം.
Content Highlights: Onam Sadhya, Palpayasam recipe
Published: 25 Aug 2024, 05:03 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented