പ്രായഭേതമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട കറിയാണ് മധുരക്കറി. വീട്ടിലുള്ള ചേരുവകള്‍ കൊണ്ട് തന്നെ മധുരക്കറി എളുപ്പത്തില്‍ തയ്യാറാക്കാം.

To advertise here,

ചേരുവകള്‍

  • ഉണക്കമുന്തിരി  : 50 ഗ്രാം
  • ഈന്തപ്പഴം കുരുനീക്കിയത്   : 50 ഗ്രാം 
  • പുളി  : 50 ഗ്രാം 
  • വെള്ളം  : ആവശ്യത്തിന്
  • ഇഞ്ചി അരച്ചത്  : 50 ഗ്രാം 
  • മുളകുപൊടി  : ഒരു ടേബിള്‍ സ്പൂണ്‍
  • ശര്‍ക്കര പൊടിച്ചത് : മൂന്ന് ടേബിള്‍ സ്പൂണ്‍
  • ഉപ്പ്  : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അല്പം വെള്ളത്തില്‍ പുളി കുതിര്‍ത്തത് പിഴിഞ്ഞെടുത്തതിലേക്ക് കഴുകിവെച്ച ഉണക്കമുന്തിരി, ഈന്തപ്പഴം, ഇഞ്ചി, മുളകുപൊടി, ശര്‍ക്കര പൊടിച്ചത്, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് കുഴമ്പുപരുവമാകുംവരെ കുറുക്കുക.