ഈ ഓണത്തിന് സദ്യയുടെ മാറ്റ് കൂട്ടാനായി കരിക്ക് കൊണ്ടൊരു ഓലന്‍ തയ്യാറാക്കിയാലോ?

To advertise here,

ചേരുവകള്‍

  • കരിക്ക് കഷണങ്ങള്‍- 100 ഗ്രാം
  • കാരറ്റ്- 100 ഗ്രാം
  • അണ്ടിപ്പരിപ്പ്- 16 എണ്ണം
  • പച്ചമുളക്- നാലെണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • തേങ്ങാപ്പാല്‍- രണ്ടാംപാല്‍ 120 മില്ലി
  • തേങ്ങാപ്പാല്‍- ഒന്നാംപാല്‍ 50 മില്ലി
  • വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാരറ്റ് വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് പച്ചമുളക്, ഉപ്പ്, രണ്ടാംപാല്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും കരിക്കും ചേര്‍ത്ത് ഒന്നു തിളച്ചാല്‍ തേങ്ങയുടെ ഒന്നാംപാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്തിളക്കി തീയണച്ച് അടച്ചുവെയ്ക്കാം.