
വളരെ കുറഞ്ഞ സമയത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ വിഭവമാണ് കൈതച്ചക്ക പച്ചടി.
ആവശ്യമായ ചേരുവകകള്‍
- കൈതച്ചക്ക (ചെറുതായി അരിഞ്ഞത്) - 250 ഗ്രാം
- തേങ്ങ ചിരകിയത് - അരമുറി
- കടുക് - 1/2 ടീസ്പൂണ്‍
- പഞ്ചസാര - 3 ടീസ്പൂണ്‍
- പച്ചമുളക് - 5 എണ്ണം
- മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
- മുളക്പൊടി - 1/4 ടീസ്പൂണ്‍
- തൈര് (അധികം പുളിക്കാത്തത്) - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വറ്റല്‍ മുളക് - 3 എണ്ണം
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക മുളക്പൊടിയും പച്ചമുളകും മഞ്ഞള്‍പൊടിയും അല്പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. തേങ്ങ പട്ടുപോലെ അരക്കണം. അരച്ചതിനുശേഷം അതില്‍ കടുക് ഒരു പച്ചമുളക് ചേര്‍ത്ത് ഒന്നു ചതച്ചെടുക്കണം. (അധികം അരയരുത്. കടുക് നല്ലപോലെ അരഞ്ഞാല്‍ കയ്പ് അനുഭവപ്പെടും)വേവിച്ച് വെച്ച കൈതച്ചക്കയിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് തീയില്‍ നിന്നും മാറ്റണം. തൈര് ചേര്‍ത്തതിനു ശേഷം തിളപ്പിക്കരുത്.വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് അടച്ച് വെക്കണം.
Content Highlights: Kaithachakka Pachadi recipe
Published: 16 Aug 2024, 08:25 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented