സദ്യയിൽ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ഇഞ്ചിക്കറി. സ്വാദേറിയ ഇഞ്ചിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിയപ്പെടാം.

To advertise here,

ആവശ്യമുള്ള സാധനങ്ങൾ

  • ഇഞ്ചി -250 ഗ്രാം
  • വെളുത്തുള്ളി - നാല് അല്ലി
  • പച്ചമുളക് -അഞ്ച് എണ്ണം
  • ചെറിയ ഉള്ളി- ഏഴ് എണ്ണം
  • കറിവേപ്പില - രണ്ട് തണ്ട്
  • വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
  • കടുക് - 1/4 ടീ സ്പൂണ്‍
  • വറ്റല്‍ മുളക് -രണ്ട് എണ്ണം
  • പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തില്‍
  • ശര്‍ക്കര - ഒരു ചെറിയകഷ്ണം
  • മുളക് പൊടി - ഒന്നര ടീസ്പൂണ്‍
  • മല്ലിപ്പൊടി -അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  • കായം -കാല്‍ ടീസ്പൂണ്‍
  • ഉലുവ പൊടി -കാല്‍ ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം

പാത്രം ചൂടായതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി വറുത്ത് കോരിയെടുക്കുക. തണുത്തതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും ചെറിയ ഉള്ളിയും അതേഎണ്ണയില്‍ വഴറ്റുക. (മുളക് നന്നായി മൊരിയണം). തീ നന്നായി കുറച്ചുവെച്ചതിനുശേഷം അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപൊടി, പുളിവെള്ളം, ഉപ്പ്, ശര്‍ക്കര, കായം, ഉലുവപ്പൊടി, പൊടിച്ചുവെച്ചിരിക്കുന്ന ഇഞ്ചി എന്നിവ യഥാക്രമം ചേര്‍ക്കുക. മറ്റൊരു പാനില്‍ അല്പം എണ്ണയൊഴിച്ച് കടുക് പൊട്ടിയതിനുശേഷം കറിവേപ്പില, വറ്റല്‍മുളക് എന്നിവ വറുത്ത് ഇഞ്ചിക്കറി കൂട്ടിലേക്ക് ചേര്‍ക്കണം. സ്വദിഷ്ടമായ ഇഞ്ചിക്കറി റെഡി.