പായസങ്ങള്‍ പലതരമുണ്ടെങ്കിലും ഓണസദ്യയിലെ താരം അടപ്രഥമനാണ്.
 

To advertise here,

ആവശ്യമായ ചേരുവകള്‍

  • അരി അട - 200 ഗ്രാം
  • ശര്‍ക്കര - 750 ഗ്രാം
  • തേങ്ങ - 3 എണ്ണം (തേങ്ങാപ്പാലിന്)
  • നെയ്യ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് - ആവശ്യത്തിന്
  • ഏലയ്ക്ക പൊടി - അര ടീസ്പൂണ്‍


പാകം ചെയ്യുന്ന വിധം

അടി കട്ടിയുള്ള ഉരുളിയില്‍ അല്പം നെയ്യൊഴിച്ച് രണ്ടാം പാല്‍ (6 കപ്പ്) ഒഴിക്കണം. തിളക്കുമ്പോള്‍ കുതിര്‍ത്ത് വെച്ച അരി അട ചേര്‍ത്ത് ഇളക്കണം. (തിളപ്പിച്ച വെള്ളത്തില്‍ അരി അട ഇട്ട് അടച്ച് വെച്ച് 20 മിനിറ്റ് കുതിര്‍ത്തു വെക്കണം. പിന്നീട് പച്ചവെള്ളത്തില്‍ കഴുകി വെള്ളം ഊറ്റിയെടുക്കണം) അട വെന്തുതുടങ്ങുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് യോജിപ്പിക്കണം. കുറുകിവരുമ്പോള്‍ ഏലയ്ക്കാപൊടി ചേര്‍ത്ത് ഇളക്കി ഒന്നാം പാല്‍ (രണ്ട് കപ്പ്) ചേര്‍ക്കണം. ശേഷം അല്പം നെയ്യില്‍ അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് വറുത്തിടാം.