പാരീസ്: പാരീസ് ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ. പുരുഷ ഡബിള്‍സ് ഓപ്പണിങ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. 22 വര്‍ഷം നീണ്ടുനിന്ന കരിയറാണ് ബൊപ്പണ്ണയുടേത്.
പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇതോടെ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുണ്ടാവില്ല. ഡേവിസ് കപ്പില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 'ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള എന്റെ അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002-ല്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്'- ബൊപ്പണ്ണ പറഞ്ഞു.
1996-ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സിംഗിള്‍സില്‍ വെങ്കലം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ടെന്നീസില്‍ മെഡല്‍ ലഭിച്ചിട്ടില്ല. 2016-ല്‍ സാനിയ മിര്‍സയുമായുള്ള മിക്സഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.
Content Highlights: rohan bopanna retired from tennis
Published: 29 Jul 2024, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented