ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം കള്ളമാണെന്ന് ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ. അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിള്‍സ് ടീമിനാണ് ഒന്നരക്കോടി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തനിക്ക് ഒരു പണവും ലഭിച്ചിട്ടില്ലെന്ന് അശ്വിനി വ്യക്തമാക്കി.
'വസ്തുതകള്‍ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? എങ്ങനെയാണ് ഈ കള്ളങ്ങള്‍ എഴുതപ്പെടുന്നത്? ഓരോരുത്തര്‍ക്കും ഒന്നരക്കോടി ലഭിച്ചോ? ആരില്‍നിന്ന്? എന്തിനുവേണ്ടി? ഞാന്‍ ഈ പണം സ്വകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള ടോപ്സിലോ (TOPS) മറ്റേതെങ്കിലും സംഘടനയിലോ ഞാന്‍ അംഗമായിരുന്നില്ല', അശ്വിനി എക്സില്‍ പറഞ്ഞു.
പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വനിതാ ഡബിള്‍സില്‍ ആശ്വിനിയും തനിഷയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായിരുന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണോയ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പുറത്തായി. സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറിലും പുറത്തായി. പി.വി. സിന്ധുവിനും ലക്ഷ്യ സെന്നിനും ജര്‍മനിയിലും ഫ്രാന്‍സിലും പരിശീലനം നേടുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: badminton star ashwini ponnappa refutes olympics funding report
Published: 13 Aug 2024, 04:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented