പാരീസ്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ മലേഷ്യയുടെ ആരണ് ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് തകര്‍ന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി (1-2).
കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-13ന് ഇന്ത്യ കാര്യമായ വെല്ലുവിളികളില്ലാതെ നേടിയിരുന്നു. പക്ഷേ, രണ്ട്, മൂന്ന് ഗെയിമുകളില്‍ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ മലേഷ്യന്‍ താരങ്ങള്‍ തിരിച്ചുവരവ് നടത്തി. ഇതോടെ 14-21, 16-21 എന്ന സ്കോറിന് തകര്‍ന്ന് അവസാന നാലില്‍ ഇടംപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഗെയിമുകളില്‍ ഇരു ടീമുകളും മാറിമാറി മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒടുക്കത്തെ വിജയം മലേഷ്യക്കൊപ്പം നിന്നു.
എങ്കിലും ഒളിമ്പിക്സ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ പരുപ്പള്ളി കശ്യപ് ക്വാര്‍ട്ടറിലെത്തിയിരുന്നു. അതേസമയം, ആരോണ്‍ ചിയ-സൊ വൂയ് സഖ്യത്തിന് ഇനി സെമി ഫൈനലില്‍ നേരിടേണ്ടത് ലോക ഒന്നാം നമ്പര്‍ ജോഡികളായ ചൈനയുടെ ലിയാങ് വെ-വാങ് ചാങ് സഖ്യവുമായാണ്.
Content Highlights: paris olympics satwik chirag suffer shock elimination in quarter finals
Published: 01 Aug 2024, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented