പാരീസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നിഷ ദഹിയ പുറത്ത്. ഉത്തരകൊറിയന്‍ താരം പാക് സോള്‍ ഗുമിനോട് 8-10 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
മത്സരത്തില്‍ 8-1ന് മുന്നിട്ടുനില്‍ക്കേ കൈക്ക് ഏറ്റ പരിക്കാണ് നിഷയ്ക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ പകുതിയിലേറെ സമയം വേദനകൊണ്ട് പുളഞ്ഞ നിഷ വേദനയകറ്റാന്‍ സ്പ്രേ ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത താരം പിന്നീട് നിറകണ്ണുകളോടെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ അവസരം മുതലെടുത്ത് ഉത്തരകൊറിയന്‍ താരം ആധിപത്യം നേടുകയായിരുന്നു.
അതേസമയം പാക് സോള്‍ ഗും ഫൈനലിലെത്തിയാല്‍ റെപ്പാഷെ റൗണ്ട് വഴി ഇന്ത്യന്‍ താരത്തിന് വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടാന്‍ സാധിക്കും.
Content Highlights: paris olympics 2024 injured nisha dahiya loses wrestling quarters
Published: 05 Aug 2024, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented