പാരീസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം റീതിക ഹൂഡ സെമിയിലെത്താതെ പുറത്ത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം കിര്‍ഗിസ്താന്റെ അയ്പെറി മെഡെറ്റ് കൈസിയോടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. കൗണ്ട്ബാക്ക് നിയമത്തിലൂടെയാണ് മത്സരത്തില്‍ വിജയിയെ നിര്‍ണയിച്ചത്.

To advertise here,

എന്നാല്‍ റീതികയുടെ മെഡല്‍ സാധ്യത അവസാനിച്ചില്ല. അയ്പെറി മെഡെറ്റ് കൈസി ഫൈനലിലെത്തിയാല്‍ റെപ്പാഷെ റൗണ്ട് വഴി ഇന്ത്യന്‍ താരത്തിന് വെങ്കല മെഡലിനായി മത്സരിക്കാനുള്ള അവസരം ലഭിക്കും.

നേരത്തേ ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗിയെ 12-2ന് കീഴടക്കിയായിരുന്നു റീതിക ക്വാര്‍ട്ടറില്‍ കടന്നത്.