പാരീസ്: ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ മുന്‍പ് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നതായി അറിയിച്ച് പരഗ്വായ് നീന്തല്‍ താരം ലുവാന അലൊന്‍സോ. നെയ്മറിന്റെ കടുത്ത ആരാധികയാണെന്നു പറഞ്ഞാണ് അലൊന്‍സോയുടെ വെളിപ്പെടുത്തല്‍. തനിക്ക് പതിനെട്ട് വയസ്സുള്ളപ്പോള്‍ നെയ്മര്‍ മെസ്സേജ് അയച്ചിരുന്നതായും അന്ന് അത് കണ്ടിരുന്നില്ലെന്നും പിന്നീട് കണ്ടപ്പോള്‍ മറുപടി നല്‍കിയിരുന്നതായും അലൊന്‍സോ വ്യക്തമാക്കി. 

To advertise here,

'അദ്ദേഹം എനിക്ക് നേരിട്ട് മെസ്സേജ് അയച്ചു. അത്രയേ എനിക്ക് പറയാനുള്ളൂ'- അലൊന്‍സോ പറഞ്ഞു. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് മെസ്സേജ് വന്നത്. ഇന്‍സ്റ്റഗ്രാമിലെ മെസ്സേജ് റിക്വസ്റ്റിലായിരുന്നു അത് കിടന്നിരുന്നതെന്നതിനാല്‍ കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് കണ്ടപ്പോള്‍ മറുപടി നല്‍കിയെന്നും അലൊന്‍സോ പറഞ്ഞു. എന്നാല്‍ മെസ്സേജിലെ വിശദാംശങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തിയിട്ടില്ല. അതിവിടെ പറയാനാവില്ലെന്ന് അവര്‍ പറഞ്ഞു. 

പെരുമാറ്റദൂഷ്യത്തെത്തുടര്‍ന്ന് അലൊന്‍സോയോട് പാരീസ് ഒളിമ്പിക്‌സ് ഗെയിംസ് വില്ലേജ് വിടാന്‍ ആവശ്യപ്പെട്ടിരുന്നു. കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. അല്‍പവസ്ത്രധാരണത്തെ തുടര്‍ന്നും മറ്റു അത്‌ലറ്റുകളുമായി അടുത്തിടപഴകിയതുകൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.