പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്സ് അയോഗ്യത സംബന്ധിച്ച് നല്കിയ പരാതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാല്‍വെ കായിക കോടതിയില്‍ ഹാജരാകും. പാരീസ് സമയം വെള്ളിയാഴ്ച രാവിലെ 9.30-ന് (ഇന്ത്യന്‍ സമയം ഏതാണ്ട് ഉച്ചയ്ക്ക് ഒരു മണി) കോടതി ഹിയറിങ് തുടങ്ങുമെന്നാണ് കരുതുന്നത്.
നേരത്തേ വിനേഷിന്റെ അപ്പീല്‍ കായിക കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വെള്ളി മെഡല്‍ അനുവദിക്കണമെന്നതാണ് വിനേഷിന്റെ ആവശ്യം. പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന അംഗം കുൽഭൂഷൺ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരായിരുന്നത് ഹരീഷ് സാൽവെ ആയിരുന്നു.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. മികച്ച മുന്നേറ്റം നടത്തി ഫൈനല്‍ വരെയെത്തി. ബുധനാഴ്ച ഫൈനലിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതോടെ വിനേഷിന് അധികൃതര്‍ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളി മെഡലും ഇല്ലാതായി.
Content Highlights: ioa contacts harish salve to fight vinesh phogat case
Published: 09 Aug 2024, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented