ആറു മെഡലുകളോടെയാണ് ഇന്ത്യ പാരീസ് ഒളിമ്പിക്‌സ് ക്യാമ്പെയ്‌നിന് അവസാനം കുറിച്ചത്. ടോക്യോ ഒളിമ്പിക്‌സില്‍ ലഭിച്ചതിനേക്കാള്‍ ഒരു മെഡല്‍ കുറവ്. ടോക്യോയില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയതെങ്കില്‍ പാരീസില്‍ അത് ഒരു വെളളിയും അഞ്ച് വെങ്കലവുമായി.
ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ നീരജ് ചോപ്ര (വെള്ളി), വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ മനു ഭാകര്‍, ഇതേയിനത്തില്‍ മനുവിനൊപ്പം വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുശാലെ, വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം, പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ അമന്‍ ഷെരാവത്ത് എന്നിവരാണ് പാരീസിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഇവര്‍ക്ക് സമ്മാനത്തുകയായി എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
മനു ഭാക്കര്‍
പാരീസില്‍ രണ്ട് വെങ്കലം നേടിയ ഷൂട്ടര്‍ മനു ഭാക്കറിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സമ്മാനത്തുകയായി ലഭിക്കുക 30 ലക്ഷം രൂപയാണ്. ഒളിമ്പിക്‌സ് സമാപന ചടങ്ങിനിടെ ഇന്ത്യയുടെ പതാകയേന്തിയതും മനുവായിരുന്നു.
പുരുഷ ഹോക്കി ടീം
ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വീതമാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫിന് 7.5 ലക്ഷം രൂപ വീതവും ലഭിക്കും. ടീമിലെ ഒഡിഷ താരം അമിത്ത് രോഹിദാസിന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാഞ്ചി നാലു കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിലെ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വീതവും ഒഡിഷ സര്‍ക്കാര്‍ നല്‍കും. സപ്പോര്‍ട്ട് സ്റ്റാഫിന് 10 ലക്ഷം വീതവും. അതേസമയം ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.
സരബ്‌ജ്യോത് സിങ്
മനു ഭാക്കറിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ സരബ്‌ജ്യോതിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡ് സ്‌കീം വഴി 22.5 ലക്ഷം രൂപയാണ് ലഭിച്ചത്.
നീരജ് ചോപ്ര
നീരജിന്റെ സമ്മാനത്തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ ടോക്യോയില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹരിയാണ സര്‍ക്കാര്‍ താരത്തിന് ആറു കോടി രൂപയാണ് സമ്മാനമായി നല്‍കിയത്.
സ്വപ്‌നില്‍ കുശാലെ
പാരീസില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്‌നിലിന് ഒരു കോടി രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചത്.
അമന്‍ ഷെരാവത്ത്
പാരീസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏക മെഡലിന് ഉടമയായി അമന്‍ ഷെരാവത്തിന്റെ സമ്മാനത്തുകയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Content Highlights: how much cash prize india paris olympics medal winners receive
Published: 12 Aug 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented