ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

To advertise here,

പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാക്കളെ കാണാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. നേരത്തേ ശനിയാഴ്ച ഹോക്കി ടീമിന്റെ ആദ്യ സംഘം നാട്ടിലെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിനായാണ് ചില താരങ്ങള്‍ പാരീസില്‍ തുടര്‍ന്നത്. സമാപന ചടങ്ങില്‍ ഷൂട്ടന്‍ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്തിയത് ശ്രീജേഷായിരുന്നു.