മലയാളത്തിന്റെ പ്രിയ എം.ടിയെക്കുറിച്ച് വികാരനിര്‍ഭരമായി സംസാരിച്ച് നടന്‍ കമല്‍ ഹാസന്‍. എം.ടിയുടെ സിനിമയില്‍ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്റെ വലിപ്പം മനസിലായിരുന്നില്ലെന്ന് പറയുന്നു കമല്‍ഹാസന്‍. നിര്‍മാല്യമാണ് തന്നില്‍ സിനിമയോടുള്ള അഭിനിവേശം വളര്‍ത്തിയതെന്നും കമല്‍ ഹാസന്‍ തന്റെ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു

To advertise here,

എഴുത്തുകാരന്‍ ആവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ എഴുത്തുകാരനെന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെടുന്നവരാകട്ടെ എല്ലാവര്‍ക്കും എം.ടി വാസുദേവന്‍ സാറിന്റെ എഴുത്തകളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതരപ്പെട്ടതാണ്. ബഹുമാനവും അസൂയയും ഭയവും സ്‌നേഹവും തോന്നും. 19 വയസ്സില്‍ കന്യാകുമാരിയില്‍ അഭിനയിക്കുമ്പോള്‍ എം.ടിയുടെ വലിപ്പം എനിക്ക് മനസിലായിരുന്നില്ല. പിന്നീട് നിര്‍മാല്യം കാണാനിടയായി. ചെറിയൊരു വിളക്കുമാത്രമായിരുന്ന സിനിമയോടുള്ള എന്റെ മോഹവും പ്രേമവും അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യമാണ്. നോവലിസ്റ്റ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി എല്ലാ രംഗങ്ങളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവന്‍സാര്‍. വിജയിച്ചത് അദ്ദേഹം മാത്രമല്ല മലയാളികളും, മലയാളം എഴുത്തുലോകവും, മലയാള സിനിമയുമാണ്. വിടപറഞ്ഞയയ്ക്കുന്നത് സാധാരണ മനുഷ്യരെയാണ്..എം.ടി ഇനിയും പലനൂറ് വര്‍ഷം ജീവിച്ചിരിക്കും. വിടപറയാന്‍ മനസില്ല സാറേ. ക്ഷമിക്കുക