കോഴിക്കോട്: മലയാളത്തിന്റെ  പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് വാക്കുകളാൽ, വരകളാൽ, സംഗീതത്താൽ പ്രണാമമർപ്പിച്ച് ’രമണീയം എം.ടി. കാലം’  പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലായിരുന്നു അനുസ്മരണപരിപാടി. ജ്ഞാനപീഠജേതാവ് ദാമോദർ മൗസോ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.

To advertise here,

എം.ടി. എന്ന എഴുത്തുകാരൻ, ചലച്ചിത്രകാരനായ എം.ടി., എം.ടി. എന്ന പത്രാധിപർ എന്നീ വിഷയങ്ങളിൽ പ്രമുഖർ സംസാരിച്ചു. എം.ടി. സിനിമകളിലെ ഗാനങ്ങളടങ്ങിയ ‘ഗാനാഞ്ജലി’യും 16 പ്രതിഭകൾ തത്സമയം വരയ്ക്കുന്ന ‘ചിത്രാഞ്ജലി’യും ഒരുക്കിയിരുന്നു. എം.ടി.യെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.