ഞാനൊരു പിറന്നാൾ ഒരിക്കലും ആഘോഷിച്ചിട്ടില്ല. ഞാൻ പിറന്നത് കർക്കടക മാസത്തിലാണ്. നാട്ടുംപുറത്തുകാർക്കും ഇടത്തരകാർക്കും കർക്കടകം ഒരു പഞ്ഞമാസമാണ്. ഏറ്റവും അധികം ബുദ്ധിമുട്ടുള്ള കാലം. ഞാൻ വീട്ടിലെ നാലാമത്തെ കുട്ടിയാണ്. ആ കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനൊന്നും ആരും ആലോചിച്ചിട്ടില്ല. കുട്ടിക്കാലത്തോ സ്കൂളിൽ പോകുമ്പോഴോ കോളേജിൽ പോകുമ്പോഴോ ഒന്നും എന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല, അതിനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോൾ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ഇങ്ങനെയൊരു വേദിയൊരുക്കുന്നു, ഞാൻ ബഹുമാനിക്കുന്ന സുഹൃത്തുക്കളെ ക്ഷണിക്കുന്നു, ഇതൊക്കെ വലിയൊരു അത്ഭുതമായി തോന്നുന്നു

To advertise here,

2023 ജൂലൈ പത്തിന്  'സുകൃതം' എന്ന പേരില്‍ മാതൃഭൂമി സംഘടിപ്പിച്ച നവതിയാഘോഷ പരിപാടിയില്‍ എം.ടി വാസുദേവൻ നായരുടെ മറുപടി പ്രസം​ഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ആ വാക്കുകളിലേക്ക്... 

Inshort: MT Vasudevan Nair`s touching anecdote about never celebrating his birthday due to financial hardship.  A glimpse into his humble beginnings.