കോഴിക്കോട്: രണ്ടാമൂഴം സിനിമായാക്കാന്‍ എംടി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അതിന് സാധിക്കാത്തതില്‍ അദ്ദേഹം നിരാശനായിരുന്നുവെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

സിനിമയുടെ മുടക്ക് മുതല്‍ വന്‍ പ്രതിസന്ധിയായി. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. രണ്ടാമൂഴം സിനിമയാകാത്തതില്‍ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ട്. രണ്ടാമൂഴം സിനിമയാക്കാന്‍ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

വളരെ കഴിവുള്ള എത്രയോ സംവിധായകര്‍ നമുക്കിടയിലുണ്ടെന്നും ഇനി അതൊരു സിനിമയായി മാറുക എന്നത് എം.ടി.യുടെ കാലശേഷം അദ്ദേഹത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.