കോഴിക്കോട്: നിത്യസ്മൃതിയിലാണ്ട അനശ്വരകലാകാരൻ എം.ടി. വാസുദേവൻ നായർക്ക് കോഴിക്കോട്ട് സ്മാരകം വേണമെന്ന് എം.കെ.രാഘവൻ എം.പി. സ്മാരകം നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവകരമായി ആലോചിക്കണമെന്നും  എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി.

To advertise here,

"എം.ടി.ക്ക് കോഴിക്കോട് നിത്യസ്മാരകം വേണം. അതിനെ കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കണം. മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും സുകൃതവുമാണദ്ദേഹം. എം.ടിയുടെ ഭാഷാ ശൈലി അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്നതാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത രചനകളാണ് അദ്ദേഹത്തിൻ്റേത്. എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം", എം.കെ രാഘവൻ പറഞ്ഞു.