മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആദിയുടെ മനസ്' എന്ന സെഷനിൽ സംവിധായകൻ ജിസ് ജോയിയും ആദിക്കൊപ്പമുണ്ടായിരുന്നു

എല്ലാവരുടേയും മനസിനെ കൈകാര്യം ചെയ്യുന്ന മെന്റ്റലിസ്റ്റ് ആദിയുടെ മനസ് എങ്ങനെയുള്ളതായിരിക്കും? ആ മനസിലേക്ക് കയറാനുള്ള വഴിയായിരുന്നു 'ആദിയുടെ മനസ്' എന്ന സെഷൻ. അതിൽ ആദ്യം തന്നെ ആദി ഒരു വെടിപൊട്ടിച്ചു, 'ആർക്കും ആരുടേയും മനസ്സ് വായിക്കാൻ കഴിയില്ല'. ഓരോരുത്തരേയും നിരീക്ഷിച്ച്, ശാരീരിക ചേഷ്ടകൾ കൊണ്ട് ഒരു നിഗമനത്തിലെത്താനേ കഴിയൂ. പരിചയസമ്പന്നതകൊണ്ട് അത് ഒരു പരിധി വരെ ശരിയാവുമെന്ന് മാത്രം.
ആദിയുടെ 'ഇൻസോംനിയ' ഷോയുടെ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജിസ് ജോയ് കൂടെയുണ്ടായിരുന്നു. നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ മോഡറേറ്ററായി.
Also Read: 'ജോർജ് സാർ' എന്ന വിളി ഇപ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നു, അടുത്ത സിനിമയിൽ വില്ലൻ വേഷമല്ല -പ്രകാശ് വർമ
ആദി മെന്റലിസം എന്ന വഴിയിലേക്ക് കടന്നുവരാനുള്ള കാരണം എന്താണ് എന്ന് സദസ്സിൽ നിന്ന് ചോദ്യമുയർന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഷെർലക് ഹോംസ് കൃതികളോട് തോന്നിയ അടങ്ങാത്ത ആവേശം എന്നായിരുന്നു ഉത്തരം. അവിടെ നിന്നാണ് മനുഷ്യരെ നിരീക്ഷിക്കാനുള്ള പ്രാഥമിക ചോദനയുണ്ടാവുന്നത്. പിന്നെ മറ്റു പുസ്തകങ്ങൾ വായിച്ചു. മനുഷ്യരെ നിരീക്ഷിച്ചു, അങ്ങനെയാണ് ഈ ഫീൽഡിലെത്തിയതെന്ന് ആദിയുടെ മറുപടി.
Don’t Miss: ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്, 'ലിവിങ് ടുഗദർ' ബന്ധങ്ങൾ സൂക്ഷിച്ചു മതി -എം. മുകുന്ദൻ
മനുഷ്യർ സന്തോഷിക്കുന്നതും സങ്കടപ്പെടുന്നതുമെല്ലാം അടുത്തു കാണാൻ കഴിയുന്നു എന്നതാണ് സിനിമയെ അപേക്ഷിച്ച് ഈ ഷോയുടെ പ്രത്യേകത. അത് കാണുമ്പോൾ വല്ലാത്ത ലഹരിയാണെന്ന് ജിസ് ജോയ് പറഞ്ഞു. 'ഷോ കണ്ട സംവിധായകൻ ലാൽ ജോസ് പറഞ്ഞത് ആദി വിസ്മയിപ്പിക്കുന്ന അഭിനേതാവാണെന്നാണ്.' അതിന് ആദിയുടെ കൗണ്ടർ, 'എന്നാലും ഇവന്റെ അടുത്ത സിനിമയിലും നായകൻ ആസിഫലി ആയിരിക്കും.'
Also Read: 'പച്ചക്കറിയെ ഹിന്ദുവും ആടിനെ മുസ്‌ലിമുമാക്കുന്നു, ബഹുസ്വരതയെ അംഗീകരിക്കുന്നതാണ് മതങ്ങളുടെ അടിസ്ഥാനം’
പുറത്തുള്ള നാണം കുണുങ്ങിയായ ആദിയല്ല സ്റ്റേജിലെ ആദിയെന്ന് പറഞ്ഞ ജിസ് മറ്റൊരു രഹസ്യം കൂടി ഓർമിപ്പിച്ചു. ആളുകളെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് കരുതി സ്വന്തം ചേട്ടന്റെ കല്യാണത്തിന് പോലും പോവാത്ത ആദിയെക്കുറിച്ചായിരുന്നു അത്. അത് ആദി സമ്മതിക്കുകയും ചെയ്തു.
ഇങ്ങനെ ആളുകളെ നിരീക്ഷിക്കാനുള്ള കഴിവുണ്ടാവാൻ എന്തു ചെയ്യണമെന്ന ചോദ്യത്തിന് മറുപടി ഷെർലക് ഹോംസ് വായിക്കുക എന്നതായിരുന്നു. പിന്നെ ഡെസ്മണ്ട് മോറിസിന്റെ 'പീപ്പിൾ വാച്ചിങ്' എന്ന പുസ്തകവും നിർദേശിച്ചു. കുട്ടികളുടെ അമിതമായ സ്‌ക്രീൻ അടിമത്തത്തിന് എന്താണ് പരിഹാരമെന്ന ഒരു അധ്യാപകന്റെ ചോദ്യത്തിന്, അവർക്ക് നല്ല വായനാക്ഷമമായ അഞ്ച് പുസ്തകങ്ങൾ നൽകി വായനയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ആദിയുടെ പരിഹാരം.
Don’t Miss: പെട്ടെന്ന് ദേഷ്യം വരുന്ന, സാധാരണക്കാരനായ മനുഷ്യനാണ് ഞാൻ -ജോസഫ് അന്നംകുട്ടി ജോസ്
മരിച്ചവരെ തിരികെ കൊണ്ടുവരിക, അവരോട് സംസാരിക്കുക തുടങ്ങിയതെല്ലാം അശാസ്ത്രീയമാണെന്ന് പറഞ്ഞ ആദി, ഇനി തുടർന്നുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് പറഞ്ഞാൽ നിങ്ങൾ എന്നോട് തെറ്റുമെന്നും പറഞ്ഞു. തനിക്കെതിരേ ഉയർന്ന തെറ്റായ ആരോപണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു ആരോപണം വരുമ്പോൾ വിധി നിശ്ചയിക്കുന്നതിന് മുൻപ് മാധ്യമങ്ങൾ മുഴുവൻ പഠിക്കാനും അൽപം കൂടി കാത്തിരിക്കാനും ഉള്ള ക്ഷമ കൂടി കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
Content Highlights: At MBIFL 2026, Mentalist Aathi debunked the myth of mind reading, stating it's purely based on observation. He credited Sherlock Holmes for his journey and recommended books like 'People Watching' to improve observation skills, while director Jis Joy shared insights into Aathi's off-stage personality.
Published: 30 Jan 2026, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented